'സംസ്ഥാനത്തിന്‍റെ കടം കുറഞ്ഞു'; കേരളത്തിൽ അതി ഭയങ്കര ധൂർത്തെന്ന ആരോപണത്തിനെതിരെ മുഖ്യമന്ത്രി

Published : Feb 09, 2023, 06:30 PM ISTUpdated : Feb 09, 2023, 06:33 PM IST
'സംസ്ഥാനത്തിന്‍റെ കടം കുറഞ്ഞു'; കേരളത്തിൽ അതി ഭയങ്കര ധൂർത്തെന്ന ആരോപണത്തിനെതിരെ മുഖ്യമന്ത്രി

Synopsis

2020 21 ഇൽ കടം ആഭ്യന്തര വരുമാനത്തിന്റെ 38.51% ആയിരുന്നു കടം. ഇത് 2020--21 ൽ 37.01% ആയി കുറഞ്ഞു. 2022--23 ലെ കണക്ക് പ്രകാരം 36.38% ആയി കടം വീണ്ടും കുറഞ്ഞുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവന്തപുരം: സംസ്ഥാനം കെടക്കെണിയിലാണെന്ന ആരോപണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ 1.5% കുറഞ്ഞു എന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കണക്ക് നിരത്തിയായിരുന്നു പിണറായി വിജയന്‍ വിശദീകരണം.

കേരളം കടക്കെണിയിലാണെന്നും സംസ്ഥാനത്ത് അതി ഭയങ്കര ധൂർത്താണെന്നും പ്രചരണം നടക്കുന്നു എന്നായിരുന്നു പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കുമെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം. 2020 21 ഇൽ കടം ആഭ്യന്തര വരുമാനത്തിന്റെ 38.51% ആയിരുന്നു കടം. ഇത് 2020--21 ൽ 37.01% ആയി കുറഞ്ഞു. 2022--23 ലെ കണക്ക് പ്രകാരം 36.38% ആയി കടം വീണ്ടും കുറഞ്ഞുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് കാലത്ത് സംസ്ഥാനത്തിന് അധിക ചിലവ് ഏറ്റെടുക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ കടം വര്‍ധിച്ച് സാധാരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

Also Read: ഇന്ധന സെസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷത്തിനും ബിജെപിക്കും വിമർശനം

കടത്തിന്‍റെ വളർച്ച കുതിച്ചുയരുന്നു എന്നത് വ്യാജ പ്രചരണമാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. സർക്കാരിനെതിരെ അനാവശ്യ പ്രചരണം നടത്തുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശമ്പളവും പെൻഷനും നല്കാൻ കടം എടുക്കുന്നു എന്നാണ് പ്രചാരണം. വരുമാനത്തിന്‍റെ ഗണ്യമായ ഭാഗം ഉപയോഗിക്കുന്നത് വികസന പ്രവർത്തനത്തിനാണ്. വികസന ചെലവ് ധൂർത്ത് ആണെന്ന് ആരെങ്കിലും പറയുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. മന്ത്രിമാർ ധൂർത്ത് നടത്തുന്നു എന്നത് വ്യാജ പ്രചരണമാണെന്നും മന്ത്രിസഭ അംഗങ്ങളുടെ റവന്യു ചെലവ് നാമ മാത്രമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു