വിഴിഞ്ഞം തുറമുഖം; നേരിട്ടത് വലിയ വെല്ലുവിളികൾ, പിന്തുണയ്ക്ക് അദാനി ഗ്രൂപ്പിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

Published : Jul 12, 2024, 12:32 PM ISTUpdated : Jul 12, 2024, 01:26 PM IST
വിഴിഞ്ഞം തുറമുഖം; നേരിട്ടത് വലിയ വെല്ലുവിളികൾ, പിന്തുണയ്ക്ക് അദാനി ഗ്രൂപ്പിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

Synopsis

അദാനി ഗ്രൂപ്പിന്‍റെ പ്രതിനിധി കരൺ അദാനി നിരവധി തവണ വിഴിഞ്ഞം സന്ദർശിച്ച് പദ്ധതി പൂർത്തിയാക്കാൻ കാണിച്ച സഹകരണത്തിനും മുൻകൈയ്ക്കും നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കാൻ സഹരിച്ച അദാനി ഗ്രൂപ്പിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണJeയി വിജയൻ. പദ്ധതി നടപ്പിലാക്കാൻ ഏറെ വെല്ലുവിളികൾ നേരിട്ടെന്നും, വിഴിഞ്ഞം തുറമുഖം കേരളത്തിലെ വികസന ചരിത്രത്തിലെ വലിയ കുതിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പിന്റെ ട്രയൽ റൺ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

പദ്ധതിക്ക് പിന്തുണ നൽകിയ എല്ലാവർക്കും കേരളത്തിന്‍റെ നന്ദി രേഖപ്പെടുത്തുന്നു. തുറമുഖങ്ങൾ നാടിന്‍റെ സാമ്പത്തിക വളർച്ചയുടെ ഏറ്റവും വലിയ ചാലക ശക്തികളാണ്. വിഴിഞ്ഞം യാഥാർത്ഥ്യമാകുമ്പോൾ കേരളത്തിന്‍റെ വികസന അധ്യായത്തിന് പുതിയ ഒരു ഏട് ആരംഭിക്കുകയാണ്. ഇതിനെല്ലാം അദാനി ഗ്രൂപ്പ് പദ്ധതിയോട് പൂർണ്ണമായും സഹകരിക്കാൻ തയ്യാറായി. അദാനി ഗ്രൂപ്പിന്‍റെ പ്രതിനിധി കരൺ അദാനി നിരവധി തവണ വിഴിഞ്ഞം സന്ദർശിച്ച് പദ്ധതി പൂർത്തിയാക്കാൻ കാണിച്ച സഹകരണത്തിനും മുൻകൈയ്ക്കും നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്തിനാകെ അഭിമാനിക്കാൻ സാധിക്കുന്ന നിമിഷമാണ് ഇന്ന്. ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. നാലാം ഘട്ടം പൂർത്തിയാകുമ്പോൾ വിശാല തുറമുഖമായി മാറും. 2028 ഓടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ പദ്ധതി ഇല്ലാതാക്കാൻ അന്താരാഷ്ട്ര ലോബികൾ പ്രവർത്തിച്ചുവെന്നും പിണറായി ആരോപിച്ചു. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിൽ വലിയ സന്തോഷമുണ്ടെന്ന് അദാനി പോർട്ട് സിഇഒ കിരൺ അദാനിയും പരഞ്ഞു. 33 വർഷം പഴക്കമുള്ള സ്വപ്നം ഇന്ന് സാക്ഷാത്കരിക്കപ്പെട്ടു.  അദാനി ഗ്രൂപ്പ് വാക്ക് പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Read More : 'വിഴിഞ്ഞം തനിക്ക് ദുഖപുത്രി'യെന്ന് മറിയാമ്മ; 'ഉമ്മൻ ചാണ്ടിയുടെ പേര് വേണമെന്ന് ആ​ഗ്രഹമില്ലെ'ന്ന് ചാണ്ടി ഉമ്മൻ
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്