'ജീവിതത്തില്‍ ഇന്നേവരെ നവീൻ ബാബുവുമായി സംസാരിച്ചിട്ടില്ല'; പിവി അൻവറിനെതിരെ നിയമ നടപടിയെന്ന് പി ശശി

Published : Dec 08, 2024, 02:21 PM ISTUpdated : Dec 08, 2024, 02:35 PM IST
'ജീവിതത്തില്‍ ഇന്നേവരെ നവീൻ ബാബുവുമായി സംസാരിച്ചിട്ടില്ല'; പിവി അൻവറിനെതിരെ നിയമ നടപടിയെന്ന് പി ശശി

Synopsis

വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത നുണകള്‍ പറഞ്ഞുമാത്രം നിലനില്‍ക്കേണ്ട ഗതികേടില്‍ നിലമ്പൂര്‍ എംഎല്‍എ അന്‍വര്‍ ചെന്നെത്തിയിരിക്കുന്നു എന്നതിന്‍റെ തെളിവാണ് ഇന്നത്തെ പ്രസ്താവനയെന്ന് പി ശശി പരിഹസിച്ചു.

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് നിലമ്പൂർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവുമായി ജീവിതത്തില്‍ ഇന്നേവരെ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ലെന്ന് പി ശശി ഫേസ്ബുക്കിൽ കുറിച്ചു. 

വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത നുണകള്‍ പറഞ്ഞുമാത്രം നിലനില്‍ക്കേണ്ട ഗതികേടില്‍ നിലമ്പൂര്‍ എംഎല്‍എ അന്‍വര്‍ ചെന്നെത്തിയിരിക്കുന്നു എന്നതിന്‍റെ തെളിവാണ് ഇന്നത്തെ പ്രസ്താവനയെന്ന് പി ശശി പരിഹസിച്ചു. ഒരു തരത്തിലും എനിക്ക് ഒരു ബന്ധവുമില്ലാത്ത നവീന്‍ ബാബുവുമായി ബന്ധപ്പെടുത്തി എംഎല്‍എ പറഞ്ഞത് നുണകളും ദുരാരോപണങ്ങളുമാണ്. പൊതുസമൂഹത്തില്‍ അപമാനിക്കുവാന്‍ ശ്രമിച്ചതിന് അൻവറിനെതിരെ നിയമനടപടി സ്വീകരിക്കും.  ഇതിനകം നടത്തിയ അപമാനകരമായ നുണപ്രചാരണങ്ങള്‍ക്കെതിരെ രണ്ട് കേസ്സുകള്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ശശി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ദുരൂഹ ഇടപാടുകൾ കണ്ണൂർ എഡിഎം നവീൻ ബാബുവിന് അറിയാമായിരുന്നു എന്നായിരുന്നു ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പിവി അൻവറിന്‍റെ ആരോപണം. ശശിയുടെ സമ്മർദ്ദത്തെ കുറിച്ച് നവീൻ ബാബു കുടുംബത്തെ അറിയിച്ചിരുന്നു. ഹൈക്കോടതിയിലെ കേസിൽ കക്ഷി ചേരും. ശശിയുടെ ഇടപെടൽ കാരണം ജോലി ചെയ്യാൻ നവീൻബാബുവിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും അൻവർ പറഞ്ഞിരുന്നു. 

Read More : 'പരിക്കില്ലെന്ന് ആദ്യം റിപ്പോർട്ട്, അടിവസ്ത്രത്തിലെ രക്തക്കറ എങ്ങനെ വരും'; ഡോക്ടർക്കെതിരെ നവീന്‍റെ ബന്ധുക്കൾ

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ
കൊച്ചി മേയറുടെ ബ്രഹ്മപുരം സന്ദര്‍ശനം; പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിജെ വിനോദ് എംഎൽഎ