മൗനം വെടിയുന്നു; ബ്രഹ്മപുരത്തിൽ മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവന ഇന്ന്, എംപവർ കമ്മറ്റിയും ഇന്ന്

Published : Mar 15, 2023, 06:24 AM ISTUpdated : Mar 15, 2023, 08:47 AM IST
മൗനം വെടിയുന്നു; ബ്രഹ്മപുരത്തിൽ മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവന ഇന്ന്, എംപവർ കമ്മറ്റിയും ഇന്ന്

Synopsis

ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ സർക്കാർ എന്തെങ്കിലും തരത്തിൽ അന്വേഷണം പ്രഖ്യാപിക്കുമോ എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ അറിയാം

 

തിരുവനന്തപുരം: ബ്രഹ്മപുരം പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.ബ്രഹ്മപുരം വിവാദം കത്തിപ്പടർന്നപ്പോഴും മുഖ്യമന്ത്രി നിയമസഭയ്ക്ക് അകത്തും പുറത്തും മൗനം തുടർന്നത് വലിയ വിവാദമായിരുന്നു. പ്രശ്നത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു.

 

ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ സർക്കാർ എന്തെങ്കിലും തരത്തിൽ അന്വേഷണം പ്രഖ്യാപിക്കുമോ എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ അറിയാം.മാലിന്യ സംസ്കരണത്തിനുള്ള തുടർ നടപടികളെ സംബന്ധിച്ചും പ്രഖ്യാപനം ഉണ്ടായേക്കും.മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് അനുസരിച്ചു വിഷയത്തിൽ പ്രതികരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.മുഖ്യമന്ത്രിയുടെ നിശബ്ദത ചർച്ചയാവുന്നതിനിടെയാണ്
ഇന്നത്തെ പ്രത്യേക പ്രസ്താവന. 

അതേസമയം ബ്രഹ്മപുരത്തെ തീയും പുകയും അണഞ്ഞെങ്കിലും മേഖലയിൽ ജാഗ്രത തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും വീണ്ടും പുക ഉയരാമെന്നാണ് വിദഗ്ധോപദേശം. ഫയർ ഫൈറ്റിങ് യൂണിറ്റുകളും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും സ്ഥലത്ത് തുടരുന്നുണ്ട്. പുക മാറിനിന്നാൽ വരും ദിവസങ്ങളിൽ അഗ്നിശമന സേനാംഗങ്ങളുടെ എണ്ണം കുറയ്ക്കും.

ഇതിനിടെ ബ്രഹ്മപുരത്തെ തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ രൂപീകരിച്ച എംപവേർഡ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് ചേരും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിവിധ വകുപ്പ് മേധാവികളെ ഉൾക്കൊളളിച്ച് എംപവേഡ് കമ്മിറ്റി രൂപീകരിച്ചത്

ബ്രഹ്മപുരത്തും മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി സ്വപ്‌ന സുരേഷ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ
മാർട്ടിന്‍റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നശിപ്പിച്ചു; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ