ന്യൂനപക്ഷ സ്കോളർഷിപ്പ്: കരുതലോടെ സർക്കാർ, ഹൈക്കോടതി വിധി പഠിച്ച ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published May 29, 2021, 7:10 PM IST
Highlights

ന്യൂനപക്ഷ സ്കോളർഷിപ് ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ദശാബ്ദങ്ങളായി നിലനിൽക്കുന്ന ഒരു സമ്പ്രദായമാണ്. കേരളത്തിൽ മാറിമാറിവന്ന സർക്കാരുകൾ നടപ്പിലാക്കി വന്നതാണ്. 

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ് ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ദശാബ്ദങ്ങളായി നിലനിൽക്കുന്ന ഒരു സമ്പ്രദായമാണ്. കേരളത്തിൽ മാറിമാറിവന്ന സർക്കാരുകൾ നടപ്പിലാക്കി വന്നതാണ്. ഹൈക്കോടതി വിധി പഠിച്ച ശേഷം എന്താണ് വേണ്ടതെന്ന് തീരുമാനിക്കാം.

ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. കേരളത്തിൽ ഏറെക്കാലമായി നിലനിൽക്കുന്ന സമ്പ്രദായം പൊതുവിൽ അംഗീകരിക്കപ്പെട്ടതാണ്. ഹൈക്കോടതി വിധി പരിശോധിക്കേണ്ടതുണ്ട്. അത് കഴിഞ്ഞേ നിലപാട് സ്വീകരിക്കാനാവൂ. അതേസമയം, വിധി നടപ്പാക്കുമെന്ന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്റെനിലപാടിലും മുഖ്യമന്ത്രി പ്രതികരിച്ചു.

ഹൈക്കോടതി വിധിയാകുമ്പോ മന്ത്രിയത് മാനിക്കേണ്ടതുണ്ട്. അതുകൊണ്ട് ആ വിധിയോടുള്ള ബഹുമാനം മാത്രമായി മന്ത്രിയുടെ നിലപാടിനെ കാണേണ്ടതുണ്ട്. എന്നാൽ അതിന്റെ നാനാവിധമായ കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അതിന് ശേഷമേ നിലപാടെടുക്കുകയുള്ളു. ഹൈക്കോടതി വിധി നടപ്പാക്കുമെന്നല്ലാതെ പറയാൻ കഴിയില്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. 

സംസ്ഥാനത്തെ ന്യൂനപക്ഷ  സ്കോളർഷിപ്പിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു. കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്നായിരുന്നു സമസ്തയടക്കമുള്ള സംഘടനകളുടെ നിലപാട്.  അതേസമയം ന്യൂനപക്ഷങ്ങൾക്ക് തുല്യനീതി ഉറപ്പാക്കുന്നതിന് നിയമ നിർമ്മാണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് കെസിബിസിയും ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!