
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ കാണാതായി 11-ാം നാൾ മുഖ്യമന്ത്രി വി ഡി സതീശന്‍ നീണ്ടകരയിൽ. ഗൗതം കൃഷ്ണന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. രക്ഷാപ്രവർത്തനം വൈകിയെന്ന ആരോപണങ്ങൾ മുഖ്യമന്ത്രി വീണ്ടും നിഷേധിച്ചു. തെരച്ചിലിനുള്ള സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് വി ഡി സതീശൻ പറഞ്ഞു.
കടലിൽ കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചില്‍ 11 ദിവസവും തുടരുന്നതിനിടെ ജനരോഷം തണുപ്പിക്കാനായി മുഖ്യമന്ത്രിയും മന്ത്രിമാരും നീണ്ടകരയിലെത്തിയത്. കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകളിലെത്തി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂറും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായവരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് സംസാരിച്ചു. എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് തെരച്ചിൽ നടത്തുന്നതെന്നും ചെയ്യാൻ കഴിയുന്നതിൻ്റെ പരമാവധി സഹായം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇൻഷുറൻസ് ചട്ടം അടക്കം പരിഷ്‌ക്കരിക്കും കടൽ ഭിത്തി നിർമ്മാണം അടിയന്തരമായി ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി മാപ്പ് പറയണമെന്ന ആവശ്യത്തില്‍ വികാരം ഉൾക്കൊള്ളുന്നുവെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ഭരണകൂടത്തോട് പ്രതിഷേധം ഉണ്ടാവുക സ്വാഭാവികമാണ്. ഭരണകൂടത്തിൻ്റെ തലവൻ മുഖ്യമന്ത്രി ആയതുകൊണ്ട് തനിക്കെതിരെ വിമർശനം ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിന്‍റെ മക്കളാണ് തീരം സന്ദർശിക്കാത്തതിനെ കുറിച്ചുള്ള പരാമർശത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്. തിരച്ചിലെ ഏകോപനമില്ലായ്മയും അലംഭാവും പ്രതിഷേധങ്ങൾക്ക് വഴിവെച്ചപ്പോഴും വിമർശനം ശക്തമായപ്പോഴും തീരത്ത് വകുപ്പ് മന്ത്രി എത്തിയിരുന്നില്ല. ഇതിനിടെയായിരുന്നു മുമ്പ് തീരത്തെത്തിയ നേതാക്കൾക്കുണ്ടായ അനുഭവം ഓർമ്മിപ്പിച്ച് സന്ദർശനത്തിന് തയ്യാറാകാത്തതിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam