വൈദ്യുതി പ്രതിസന്ധി; എൽഡിഎഫ് സർക്കാരിനെ പഴിച്ച് മുഖ്യമന്ത്രി, ഉമ്മൻ ചാണ്ടി കാലത്തെ കരാർ റദ്ദാക്കിയത് പ്രശ്നം

Published : Sep 09, 2026, 11:08 AM IST
V.D. Satheesan

Synopsis

സംസ്ഥാനത്തെ തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. വൈദ്യുതി പ്രതിസന്ധി നേരിടാൻ ഒരുപാട് നടപടി എടുത്തുവെന്നും ഇതിന് കാരണം ഉമ്മൻ ചാണ്ടി കാലത്തെ കരാർ റദ്ദാക്കിയതാണ് പ്രശ്നമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. വൈദ്യുതി പ്രതിസന്ധി നേരിടാൻ ഒരുപാട് നടപടി എടുത്തുവെന്നും ഇതിന് കാരണം ഉമ്മൻ ചാണ്ടി കാലത്തെ കരാർ റദ്ദാക്കിയതാണ് പ്രശ്നമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതിയുടെ ആവശ്യകത മുൻ വർഷങ്ങളേക്കാൾ കൂടി. ഇപ്പോൾ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു. ജനങ്ങളുടെ മേൽ അമിത ചാർജ് ഈടാക്കാതെ എല്ലാ മാർ​​ഗങ്ങളിലൂടെയും വൈദ്യുതി എത്തിക്കാൻ ശ്രമിക്കുകയാണ്. നിയന്ത്രണം കൃത്യമായി അറിയിക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പെടുമെന്നും കൂടുതൽ വൈദ്യുതി എത്തിച്ച് ഈ മാസം15 ഓടെ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ, കേസെടുത്ത് പൊലീസ്
ഓൺലൈനിൽ ഓർഡർ ചെയ്തത് ആൻഡ്രോയിഡ് ഡിവൈസ്; പാർസൽ തുറന്നപ്പോൾ കണ്ടത് ചാണകം, പരാതി നൽകി യുവാവ്