വേനല്‍ കടുക്കുന്നു: കുടിവെള്ളക്ഷാമം ഒഴിവാക്കണമെന്ന് കളക്ടര്‍മാരോട് മുഖ്യമന്ത്രി

By Asianet MalayalamFirst Published Mar 5, 2019, 5:45 PM IST
Highlights

വേനൽ കടുക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കടുത്ത ചൂടില്‍ കോളറ , ഡെങ്കി , ചിക്കൻപോക്സ് എന്നിവ പടരാനുള്ള സാഹചര്യമുണ്ട് എന്ന കാര്യം പരി​ഗണിച്ചാണ് ആരോഗ്യവകുപ്പിന്‍റെ ജാഗ്രത നിര്‍ദേശം.
 

തിരുവനന്തപുരം: വേനൽ കടുക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കടുത്ത ചൂടില്‍ കോളറ , ഡെങ്കി ,ചിക്കൻപോക്സ് എന്നിവ പടരാനുള്ള സാഹചര്യമുണ്ട് എന്ന കാര്യം പരി​ഗണിച്ചാണ് ആരോഗ്യവകുപ്പിന്‍റെ ജാഗ്രത നിര്‍ദേശം.

കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണം. ജ്യൂസ് പാര്‍ലറുകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോയെന്ന് പരിശോധന നടത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സൂര്യാഘാതം അടക്കം അടിയന്തര സാഹചര്യം നേരിടാൻ ആശുപത്രികളെ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോ​ഗ്യമന്ത്രി കെക ഷൈലജ വ്യക്തമാക്കി. 

അതേസമയം കുടിവെള്ള ക്ഷാമം നേരിടാൻ ജനകീയ സമിതികള്‍ രൂപീകരിക്കാൻ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വീഡിയോ കോണ്‍ഫറൻസ് വഴി ജില്ലാ കലക്ടര്‍മാര്‍ക്കാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ജലവിതരണം ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനം മുതൽ ജില്ലാതലം വരെ ജനകീയ സമിതികള്‍ രൂപീകരിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം. ജലവിതരണത്തിന് കലക്ടര്‍മാര്‍ കലണ്ടര്‍ തയാറാക്കണം. 

ജലവിഭവവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ദ്രുതകര്‍മ സേന രൂപീകരിക്കും.ജല സ്രോതസുകള്‍ മലിനമാക്കിയാൽ നിയമ നടപടി സ്വീകരിക്കും. ക്വാറികളിലെ ജലം വിതരണത്തിനുപയോഗിക്കാൻ പാകത്തിലുള്ളതാണോ എന്ന് പരിശോധിക്കും. വന്യജീവികള്‍ നാട്ടിലേക്കിറങ്ങാനുള്ള സാഹചര്യമുള്ളതിനാല്‍ വനം വകുപ്പിനോട് ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 

click me!