മാസപ്പടി: 'ആക്ഷേപത്തിന് മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയത്തിനിടയാക്കി'; വിമർശിച്ച് സിപിഎം ജില്ലാകമ്മറ്റി

Published : Jul 01, 2024, 12:01 AM ISTUpdated : Jul 01, 2024, 12:05 AM IST
മാസപ്പടി: 'ആക്ഷേപത്തിന് മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയത്തിനിടയാക്കി'; വിമർശിച്ച് സിപിഎം ജില്ലാകമ്മറ്റി

Synopsis

അതുപോലെ തന്നെ സ്പീക്കർക്കെതിരെയും ജില്ലാ കമ്മറ്റി രൂക്ഷവിമർശനമുന്നയിച്ചു. 

തിരുവനനന്തപുരം: മാസപ്പടി ആരോപണത്തിൽ വിമർശനമുന്നയിച്ച് സിപിഎം തിരുവനന്തപും ജില്ലാ കമ്മറ്റി. ആക്ഷേപത്തിന് മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയത്തിന് ഇടയാക്കി എന്ന് കമ്മിറ്റിയിൽ വിമർശനം. മക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കോടിയേരിയിൽ നിന്നും ഉണ്ടായ പ്രതികരണം പോലും മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായില്ലെന്നും മുഖ്യമന്ത്രി മൗനം പാലിച്ചത് എന്തിനാണെന്നും അം​ഗങ്ങൾ ചോദിച്ചു.

കോടിയേരിയെപ്പോലെ നിയമത്തിന്റെ വഴിക്ക് പോകും എന്ന് പറഞ്ഞാൽ എന്തായിരുന്നു കുഴപ്പമെന്നും അം​ഗങ്ങൾ ചോദിച്ചു. അതുപോലെ തന്നെ സ്പീക്കർക്കെതിരെയും ജില്ലാ കമ്മറ്റി രൂക്ഷവിമർശനമുന്നയിച്ചു. എഎൻ ഷംസീറിന്റെ ചില ബന്ധങ്ങൾ കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്തതെന്നാണ് ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നത്. കഴിഞ്ഞ ദിവസം മേയർക്കെതിരെയും വിമർശനമുയർന്നിരുന്നു. 

 

 

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം