
തിരുവനന്തപുരം : ഉദ്യോഗസ്ഥർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അവാർഡുകൾ വാങ്ങുന്നതിനെതിരെ ചീഫ് സെക്രട്ടറി. സംസ്ഥാന സർക്കാരിൻ്റെ അനുമതിയില്ലാതെ നേരിട്ട് അപേക്ഷ നൽകി പല ഉദ്യോഗസ്ഥരും അവാർഡുകൾ വാങ്ങുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി
ഇത് ഗുരുതരചട്ട ലംഘനമാണ്. പൊതുഭരണ വകുപ്പ് വഴി മാത്രം അവാർഡുകൾക്ക് അപേക്ഷ സമർപ്പിക്കണം. നേരിട്ട് പാരിതോഷികം സ്വീകരിക്കുന്നത് അച്ചടക്ക ലംഘനമായി കാണുമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന് ഒരു സ്വകാര്യ സ്ഥാപന ത്തിൽ നിന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അവാർഡ് വാങ്ങായിരുന്നു. ഇതിനെതിരെ ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വ്യാപക പ്രതിഷേധം കൂടി ഉയർന്നപ്പോഴാണ് ഉത്തരവ്.
Read More : പാർക്ക് സന്ദർശനത്തിനിടെ വീണ് മന്ത്രി കെ രാജന് പരിക്ക്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam