കുട്ടികളെ ഉപയോഗിച്ചു ഭിക്ഷാടനം നടത്തിയ യുവതി പിടിയിൽ; ഒപ്പമുണ്ടായിരുന്നത് 5 കുട്ടികൾ

Published : May 08, 2019, 01:44 PM IST
കുട്ടികളെ ഉപയോഗിച്ചു ഭിക്ഷാടനം നടത്തിയ യുവതി പിടിയിൽ; ഒപ്പമുണ്ടായിരുന്നത് 5 കുട്ടികൾ

Synopsis

മൂന്ന് കുട്ടികൾ തന്‍റേതാണെന്നും രണ്ട് കുട്ടികൾ ബന്ധുവിന്‍റേതാണെന്നുമാണ് പിടിയിലായ യുവതി പറയുന്നത്

തിരുവനന്തപുരം: കുട്ടികളെ ഉപയോഗിച്ചു ഭിക്ഷാടനം നടത്തിയ യുവതി പിടിയിൽ. തിരുവനന്തപുരം പേട്ടയിൽ നിന്നാണ് യുവതി ചൈൽഡ് ലൈൻ പ്രവർത്തകരുടെ പിടിയിലായത്. രാജസ്ഥാനിലെ കോട്ട സ്വദേശിനിയ്ക്കൊപ്പം അഞ്ച് കുട്ടികളുമുണ്ടായിരുന്നു. മൂന്ന് കുട്ടികൾ തന്‍റേതാണെന്നും രണ്ട് കുട്ടികൾ ബന്ധുവിന്‍റേതാണെന്നുമാണ് പിടിയിലായ യുവതി പറയുന്നത്. യുവതിയേയും കുട്ടികളേയും ചൈൽഡ് ലൈൻ കേന്ദ്രത്തിലേക്കു മാറ്റി.

12 വയസുള്ള കുട്ടിയ്ക്കടക്കം ഇവർക്കൊപ്പമുള്ള കുട്ടികൾക്കൊന്നും വിദ്യാഭ്യാസം നൽകിയിട്ടില്ല. പിടിക്കപ്പെടുമ്പോൾ രണ്ട് കുട്ടികൾ ഇവർക്കൊപ്പവും മൂന്ന് കുട്ടികൾ മറ്റൊരിടത്തായും ഭിക്ഷാടനം നടത്തുകയായിരുന്നു. വിവരം കിട്ടിയ ചൈൽഡ് ലൈൻ പ്രവർത്തകർ ഇവരെ പേട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. കുട്ടികളെ ചൈൽഡ് ലൈൻ അഭയ കേന്ദ്രത്തിലേക്ക് മാറ്റും.പിന്നീട് യുവതിയെ ചൈൽഡ് ലൈൻ കമ്മിറ്റിയ്ക്ക് മുന്നിൽ ഹാജരാക്കിയ ശേഷം തുടർ നടപടികളെടുക്കുമെന്നും ചൈൽഡ് ലൈൻ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ച; 'പ്രായിശ്ചിത്തമായി' ഗോവര്‍ധൻ സമര്‍പ്പിച്ച മാലയും കണക്കിൽപ്പെടുത്തിയില്ല
ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്; മലയാളി യാത്രക്കാരുടെ പ്രശ്നങ്ങൾ റെയിൽവേ കേട്ടു, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ