തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി: 24 മണിക്കൂറിനിടെ 129 പേർക്ക് ഡെങ്കി; പനിക്ക് ചികിത്സ തേടിയത് 12508 പേർ

Published : Jul 17, 2024, 08:05 PM IST
തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി: 24 മണിക്കൂറിനിടെ 129 പേർക്ക് ഡെങ്കി; പനിക്ക് ചികിത്സ തേടിയത് 12508 പേർ

Synopsis

ഒരു ഡെങ്കി മരണവും ഒരു വെസ്റ്റ്നൈൽ മരണവും സംശയിക്കുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.   

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി.  24 മണിക്കൂറിനിടെ സംസ്ഥാനത്ത് 129 പേർക്ക്  ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. ഒരു ഡെങ്കിമരണം സംശയിക്കുന്നുണ്ട്.  ഒരു വെസ്റ്റ്നൈൽ മരണവും സംശയിക്കുന്നുണ്ട്. 36 പേർക്ക് H1N1ഉം 14 പേർക്ക് എലിപ്പനിയും റിപ്പോർട്ട് ചെയ്തു. 5 മലേറിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

അതേ സമയം, മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ 3 പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ  നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകൾക്കാണ് ഇവിടെ രോഗം ബാധിച്ചത്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുളളത്. 

 

 

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി