വലിയ നക്ഷത്രങ്ങള്‍ കാണാൻ നല്ല ഭംഗിയാ, പക്ഷേ... ദീപാലങ്കാരങ്ങള്‍ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published : Dec 21, 2023, 05:02 PM IST
വലിയ നക്ഷത്രങ്ങള്‍ കാണാൻ നല്ല ഭംഗിയാ, പക്ഷേ...  ദീപാലങ്കാരങ്ങള്‍ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Synopsis

ആനന്ദഭരിതമായ ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കാന്‍ കെഎസ്ഇബി നല്‍കുന്ന മുന്നറിയിപ്പുകള്‍

തിരുവനന്തപുരം: ദീപാലങ്കാരങ്ങള്‍ക്ക് നമ്മുടെ ആഘോഷങ്ങളില്‍ സുപ്രധാന സ്ഥാനമുണ്ട്. നാടാകെ ക്രിസ്മസിനെയും പുതുവത്സരത്തെയും വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് ഓര്‍മിപ്പിക്കുകയാണ് കെഎസ്ഇബി.

ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ ഒഴിവാക്കണം. ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിച്ച് ദീപാലങ്കാരം നടത്തണമെന്ന് കെഎസ്ഇബി നിര്‍ദേശിക്കുന്നു. ലോഹനിർമ്മിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രം ദീപാലങ്കാരം നടത്തുക. പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷൻ എടുക്കണം. വയർ നേരിട്ട് പ്ലഗ് സോക്കറ്റിൽ കുത്തരുതെന്നും കെഎസ്ഇബി നിര്‍ദേശിക്കുന്നു.

വയറിൽ മൊട്ടുസൂചിയോ സേഫ്റ്റി പിന്നോ കുത്തി കണക്ഷനെടുക്കരുത്. വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. വലിയ നക്ഷത്രവിളക്കുകൾ കാണാൻ ഏറെ ആകർഷകമാണ്. പക്ഷെ അവ വൈദ്യുതി ലൈനിനു സമീപത്താകരുത്. ആനന്ദഭരിതമായ ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കട്ടെയെന്നും കെഎസ്ഇബി ആശംസിച്ചു. 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി