
തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ 20 കോടി കിട്ടുന്നത് ആർക്കായിരിക്കും എന്ന ആകാംക്ഷയിലായിരുന്നു കേരളം. ഒടുവിൽ ഭാഗ്യശാലിയെ കണ്ടെത്തി. എന്നാൽ തന്നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഭാഗ്യശാലി ലോട്ടറി ഡയറക്ടർക്ക് കത്ത് നൽകിയിരിക്കുകയാണ്. പോണ്ടിച്ചേരി സ്വദേശിയായ 33 കാരനെയാണ് ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് ഭാഗ്യശാലി വിളിച്ചതെന്ന് ലോട്ടറി ഏജന്റ് ഷാജഹാൻ പറഞ്ഞു. 'ടിക്കറ്റ് നൽകാനുള്ള സൗകര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ല.' തിരുവനന്തപുരത്തെ ലക്ഷ്മി ഏജൻസിയിൽ നിന്നും വിറ്റുപോയ XC 224091 എന്ന ടിക്കറ്റിനാണ് ഇത്തവണ സമ്മാനമടിച്ചത്.
ഒരു കോടിയിൽ എത്ര?
ഈ വർഷത്തെ ക്രിസ്മസ് ബമ്പറിന്റെ പ്രത്യേകതകളിൽ ഒന്ന് രണ്ടാം സമ്മാനമാണ്. ഒന്നാം സമ്മാനം പോലെ 20 കോടിയാണ് രണ്ടാം സമ്മാനവും. പക്ഷേ ഇത് യഥാക്രമം 1 കോടി വീതം ഇരുപത് പേർക്കാണ്. ഇത്തരത്തിൽ ഒരുകോടി ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്.
20 കോടിയടിച്ച ഭാഗ്യശാലിയെ കണ്ടെത്തി; ടിക്കറ്റ് എടുത്തത് ശബരിമല തീർത്ഥാടനത്തിനായി എത്തിയപ്പോൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam