ട്രാഫിക് പൊലീസിന് നേർക്ക് സിഐയുടെ തെറിയഭിഷേകം; പരാതി, ഇരുവരോടും സ്റ്റേഷനിലെത്താൻ നിർദേശിച്ച് ഡിവൈഎസ്പി

Published : Jul 18, 2024, 09:47 PM IST
ട്രാഫിക് പൊലീസിന് നേർക്ക് സിഐയുടെ തെറിയഭിഷേകം; പരാതി, ഇരുവരോടും സ്റ്റേഷനിലെത്താൻ നിർദേശിച്ച് ഡിവൈഎസ്പി

Synopsis

ആറ്റിങ്ങൽ കോടതിയിൽ പോയി തിരികെ വരുന്നവഴി  വെഞ്ഞാറമൂട് എത്തിയപ്പോൾ ട്രാഫിക് കുരുക്കിൽ പെട്ടതാണ് സി ഐയെ ചൊടിപ്പിച്ചത്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെഞ്ഞാറമൂട് ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെ തെറിയഭിഷേകവും ശകാരവും നടത്തി കാറിൽ എത്തിയ സിഐ. വെഞ്ഞാറമൂട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അശോകന് നേരെയാണ് സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയിലെ സിഐ യഹിയ ചീത്ത വിളിച്ചത്. ആറ്റിങ്ങൽ കോടതിയിൽ പോയി തിരികെ വരുന്നവഴി  വെഞ്ഞാറമൂട് എത്തിയപ്പോൾ ട്രാഫിക് കുരുക്കിൽ പെട്ടതാണ് സി ഐയെ ചൊടിപ്പിച്ചത്. 

പൊലീസ് ഉദ്യോഗസ്ഥൻ ഉടൻ തന്നെ വെഞ്ഞാറമൂട് പോലീസിൽ റിപ്പോർട്ട് നൽകി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയിൽ ജി ഡി യിൽ പരാതി രജിസ്റ്റർ ചെയ്തു. വെഞ്ഞാറമൂട് സിഐ ആറ്റിങ്ങൽ ഡിവൈഎസ്പിയെ വിവരം അറിയിച്ചതിനെ തുടർന്ന് നാളെ ഡിവൈഎസ്പി ഓഫീസിൽ ഹാജരാകാൻ ഡിവൈഎസ്പി ഇരുവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ട്രാഫിക്കിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ തന്നെ തെറി വിളിച്ചതായി ചൂണ്ടിക്കാട്ടി സി ഐ യഹിയയും വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. 

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം