യാത്രക്കാർക്ക് മുന്നറിയിപ്പ്: ഇനി മുതൽ കർശന പരിശോധന, നേരത്തെ എത്തണമെന്ന് നെടുമ്പാശേരി വിമാനത്താവള അധികൃതർ

Published : Aug 07, 2024, 04:31 PM IST
യാത്രക്കാർക്ക് മുന്നറിയിപ്പ്: ഇനി മുതൽ കർശന പരിശോധന, നേരത്തെ എത്തണമെന്ന് നെടുമ്പാശേരി വിമാനത്താവള അധികൃതർ

Synopsis

വിമാനത്താവളത്തിലെ വിവിധ പ്രക്രിയകള്‍ക്ക് കൂടുതല്‍ സമയം എടുത്തേക്കാമെന്നും അതിനാല്‍ യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും സിയാല്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെടുന്ന യാത്രക്കാർ നേരത്തെ എത്തണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. പതിവ് സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ഈ മാസം 20 വരെയാണ് സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. സുരക്ഷാ പരിശോധനകള്‍ കൂട്ടിയതിനാല്‍ വിമാനത്താവളത്തിലെ വിവിധ പ്രക്രിയകള്‍ക്ക് കൂടുതല്‍ സമയം എടുത്തേക്കാമെന്നും അതിനാല്‍ യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും സിയാല്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം