മന്ത്രിസ്ഥാനം രാജി വെയ്ക്കാൻ ഇടയായ സാഹചര്യം: സജിചെറിയാൻ നിയമസഭയിൽ ഇന്ന് പ്രത്യേക പരാമർശം നടത്തും

Published : Jul 19, 2022, 07:05 AM ISTUpdated : Jul 19, 2022, 09:42 AM IST
മന്ത്രിസ്ഥാനം രാജി വെയ്ക്കാൻ ഇടയായ സാഹചര്യം: സജിചെറിയാൻ നിയമസഭയിൽ ഇന്ന് പ്രത്യേക പരാമർശം നടത്തും

Synopsis

ഭരണ ഘടനയെ അധിക്ഷേപിച്ചു നടത്തിയ മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാൻ ഇതുവരെ ഖേദപ്രകടനം നടത്തിയിട്ടില്ല

തിരുവനന്തപുരം :  മന്ത്രിസ്ഥാനം രാജി വെക്കാൻ (resignation )ഇടയായ സാഹചര്യത്തെ കുറിച് സജി ചെറിയാൻ (saji cheriyan) നിയമ സഭയിൽ (niyamasabha)ഇന്ന് പ്രത്യേക പരാമർശം നടത്തും. ചട്ടം 64 അനുസരിച്ചാണ് വ്യക്തിപരമായ പരാമർശം. ഭരണ ഘടനയെ അധിക്ഷേപിച്ചു നടത്തിയ മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാൻ ഇതുവരെ ഖേദപ്രകടനം നടത്തിയിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ സജി ചെറിയാൻ ഇനി ഖേദം പ്രകടിപ്പിക്കുമോ എന്നാണ് അറിയേണ്ടത് . എം എം മണി , കെ കെ രമക്ക് എതിരെ നടത്തിയ പരാമർശവും മണിക്ക് എതിരായ കെ സുധാകരന്‍റെ അധിക്ഷേപവും ഭരണ പ്രതിപക്ഷങ്ങൾ ചർച്ചയിൽ ഉന്നയിക്കും

ഇതിനിടെ സജി ചെറിയാന്‍റെ പ്രസംഗത്തിന്‍റെ പൂർണ വീഡിയോ കേസിലെ ഹർജിക്കാരനായ അഡ്വ.ബൈജു നോയൽ ഇന്ന് ഡിജിപിക്ക് കൈമാറും.  പ്രസംഗത്തിന്‍റെ പൂർണരൂപം പെൻഡ്രൈവിലാക്കിയാണ് കൈമാറുന്നത്. കേസിൽ വീഡിയോ കിട്ടാനില്ലാത്തതിനാൽ അന്വേഷണം നടത്താനാകുന്നില്ലെന്നായിരുന്നു പൊലീസ് നിലപാട് . . 

സജി ചെറിയാനെതിരായ കേസ്: വീഡിയോ കിട്ടാനില്ലെന്ന് പൊലീസ്, ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ബിജെപി നേതാവ്

പത്തനംതിട്ട: മുൻമന്ത്രി സജി ചെറിയാനെതിരായ ഭരണഘടന അധിക്ഷേപ കേസില്‍ പൊലീസിന് തിരിച്ചടിയായി ബിജെപി നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,  പോലീസ് അന്വേഷിക്കുന്ന പരിപാടിയുടെ പൂർണ്ണ വീഡിയോ   ബിജെപി നേതാവ് സന്ദീപ് വചസ്പതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. രണ്ടുമണിക്കൂറും 28 മിനിറ്റും 59 സെക്കൻഡും ദൈർഘ്യം ഉള്ളതാണ് വീഡിയോ.  പോലീസ് ഈ വീഡിയോയ്ക്ക് വേണ്ടി അന്വേഷണം നടത്തുകയായിരുന്നു.

മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ വെച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ മന്ത്രിയായിരിക്കെ സജി ചെറിയാൻ പ്രസംഗിച്ചത്.ഹോണർ ആക്ട് ലംഘിച്ചതിനാൽ സജി ചെറിയാൻ ക്രിമിനൽ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എംഎൽഎ സ്ഥാനവും രാജി വെക്കേണ്ടി വരുമെന്നും ചില നിയമ വിദഗദ്ധർ പറയുന്നു. ഏതൊരു പൗരനും പാലിക്കാൻ ബാധ്യത ഉള്ള ഭരണ ഘടനയെ അവഹേളിച്ച നടപടി അദ്ദേഹം ഇത് വരെ തള്ളാത്തതും തിരിച്ചടി ആകുമെന്നാണ് അഭിപ്രായം.

എന്നാൽ മന്ത്രിയുടെയും എം എൽ എ യുടെയും സത്യപ്രതിജ്ഞ വ്യത്യസ്തമാണെന്നാണ് മറു വാദം. മന്ത്രിയെ ഗവർണ്ണർ നിയമിക്കുമ്പോൾ എംഎൽഎയെ ജനം തെരെഞ്ഞെടുക്കുന്നു. എംഎൽഎയെ അയോഗ്യനാകാൻ ഭരണ ഘടനയുടെ 191 ആം അനുചേദം പറയുന്ന കാര്യങ്ങളിൽ നിലവിലെ വിവാദ നടപടി ഉൾപ്പെടുന്നില്ല എന്നും വാദം ഉണ്ട്. പക്ഷെ ഭരണ ഘടന തന്നെ ആണ് തള്ളിയത് എന്നതാണ് പ്രശ്‍നം. കോടതിയുടെ പരിഗണനയിൽ ഉള്ള കേസിലെ തുടർ നടപടിയും സജിയുടെ കാര്യത്തിൽ നിർണായകമാണ്.

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം
രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനമടക്കം 7 ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം, 36630 സ്ഥാനാർഥികൾ ജനവിധി തേടുന്നു; നാളെ വിധിയെഴുത്ത്