
തിരുവനന്തപുരം: ജാർഖണ്ഡിൽ മലയാളി സി ഐ എസ് എഫ് ജവാന്‍ വാഹനമിടിച്ച് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി എം അരവിന്ദാണ് മരിച്ചത്. ജാര്‍ഖണ്ട് പത്‌രാതു സി ഐ എസ് എഫ് യൂണിറ്റിലെ ജവാനായിരുന്നു. യൂണിറ്റില്‍ നിന്ന് ചന്തയിൽ പോയി മടങ്ങുന്നതിനിടെ അജ്ഞാത വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. അരവിന്ദിന് ഒപ്പമുണ്ടായിരുന്ന മറ്റൊരു ജവാന്‍, ഹരിയാന സ്വദേശി ധര്‍മ്മപാലിനും മരിച്ചു. ഇരുവരും നടന്നു വരുമ്പോഴായിരുന്നു അപകടം. മരണം സംബന്ധിച്ച് തിരുവനന്തപുരത്തെ ബന്ധുക്കള്‍ക്ക് സി ഐ എസ് എഫിൽ നിന്ന് വിവരം ലഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam