തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ച് സിഐടിയു, ഡിസംബർ ഒന്നിന് രാജ്യതലസ്ഥാനത്ത് തൊഴിലാളികൾ അണിനിരക്കുമെന്ന് ജനറൽ സെക്രട്ടറി

Published : Sep 16, 2026, 06:59 PM IST
elamaram kareem

Synopsis

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഡിസംബർ ഒന്നിന് സിഐടിയു പാർലമെന്റ് മാർച്ച് നടത്തും. ലേബർ കോഡ്, കരാർ തൊഴിലാളിവത്ക്കരണം എന്നിവയ്ക്ക് എതിരെയാണ് ഈ പ്രക്ഷോഭം

ദില്ലി: തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഡിസംബർ ഒന്നിന് സി ഐ ടി യു പാർലമെന്റ് മാർച്ച് നടത്തുമെന്ന് ജനറൽ സെക്രട്ടറി എളമരം കരീം. തൊഴിലാളികൾ നേരത്തെ നടത്തിയ സമരങ്ങളെ വെല്ലുവിളിച്ച് കേന്ദ്ര സർക്കാർ നടപടികളുമായി മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് പ്രക്ഷോഭമെന്ന് അദ്ദേഹം വ്യക്തമാക്കി. ലേബർ കോഡ്, തൊഴിലാളി സംഘടനകൾക്ക് എതിരായ കേന്ദ്ര നയങ്ങൾ, മിനിമം വേതന തത്വത്തിന് എതിരായ നടപടികൾ, കരാർ തൊഴിലാളിവത്ക്കരണം എന്നിവയ്ക്ക് എതിരെയാണ് സമരമെന്ന് സി ഐ ടി യു ജനറൽ സെക്രട്ടറി വിവരിച്ചു. ഇക്കാര്യങ്ങൾ ഉയർത്തി ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ദില്ലിയിൽ കേന്ദ്രീകരിച്ച് വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ തൊഴിലാളിവൽക്കരണത്തിനും തൊഴിലാളി വിരുദ്ധ നീക്കങ്ങൾക്കുമെതിരെ നടക്കുന്ന ഈ പ്രതിഷേധത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള തൊഴിലാളികൾ അണിനിരക്കുമെന്നും എളമരം കരീം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യാത്രാ പ്രമികൾക്ക് സന്തോഷവാര്‍ത്ത! കെഎസ്ആർടിസിയുടെ ലക്ഷദ്വീപ്, ഹൈദരാബാദ് പാക്കേജ് തുടങ്ങുന്നു; ബുക്കിങ് സോഫ്റ്റ്‌വെയർ ഉദ്ഘാടനം 22ന്
ആഭ്യന്തരമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച വ്യാജ പ്രചാരണം; കേസെടുത്ത് പൊലീസ്