Ksrtc Salary : ശമ്പളമില്ല ; കെഎസ്ആർടിസി ആസ്ഥാനം വളഞ്ഞ് സിഐടിയു; ജീവനക്കാരെ തടഞ്ഞു

Web Desk   | Asianet News
Published : Jun 20, 2022, 10:23 AM ISTUpdated : Jun 20, 2022, 10:44 AM IST
Ksrtc Salary : ശമ്പളമില്ല ; കെഎസ്ആർടിസി ആസ്ഥാനം വളഞ്ഞ് സിഐടിയു; ജീവനക്കാരെ തടഞ്ഞു

Synopsis

ഐ എൻ ടി യു സി യും ചീഫ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നുണ്ട്. ബി എം എസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്

തിരുവനന്തപുരം  : കെ എസ് ആർ ടി സിയിൽ (ksrtc) ശന്പളം (salary) വൈകുന്നതിൽ പ്രതിഷേധിച്ചുള്ള  ഇടത് സംഘടനകളുടെ സമരം ശക്തമാക്കി. സി ഐ ടി യുവിൻറെ (citu) നേതൃത്വത്തിലുള്ള സമര ഭാഗമായി കെ എസ് ആർ ടി സി ആസ്ഥാനം വളഞ്ഞു. ചീഫ് ഓഫിസിൻറെ അഞ്ച് ഗേറ്റുകളും ഉപരോധിച്ചു, ജീവനക്കാരനടക്കം ആരേയും ഓഫിസിലേക്ക് കയറ്റി വിടുന്നില്ല. വനിത ജീവനക്കാർ അടക്കം 300ലേറെ പേരാണ് സമരത്തിലുള്ളത്.  സമരം തുടങ്ങും മുന്പ് എത്തിയ കൺട്രോൾ റൂം ജീവനക്കാർ മാത്രമാണ് ഇപ്പോൾ ഓഫിസിലുള്ളത്.

അതേസമയം സമരം സർവീസുകളെ ബാധിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. ശന്പള വിതരണം കൃതമായി നടപ്പാക്കുക എന്നതടക്കം ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സമരം. മെയ് മാസത്തിലെ ശന്പള വിതരണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. സി ഐ ടിയുവിൻറെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സമരം ഇന്ന് 15ാം ദിവസമാണ്. 

ഐ എൻ ടി യു സി യും ചീഫ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നുണ്ട്. ബി എം എസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്. സി ഐ ടി യു ഒഴികെയുള്ള സംഘടനകൾ ഈ ആഴ്ചയോഗം ചേർന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇരുപത്തിയേഴാം തീയതി യൂണിയൻ നേതാക്കളെ വിശദമായ ചർച്ചയ്ക്ക് ഗതാഗത മന്ത്രി ക്ഷണിച്ചിട്ടുണ്ട്.

കെ എസ് ആർ ടി സിയിൽ  ഡ്രൈവർ കണ്ടക്ടർ മെക്കാനിക്ക് തത്സ്തികയ്ക്ക് പുറമേയുള്ളവർക്ക് മെയ് മാസത്തിലെ ശമ്പളം ഇതേവരെ നൽകിയിട്ടില്ല. മെയ് മാസത്തിലെ ശന്പള വിതരണം പൂർത്തിയാക്കാൻ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്മെൻറ് നിലപാട്. 
 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്