
കണ്ണൂർ: സ്വന്തമായി ലോഡ് ഇറക്കാനുള്ള കോടതി അനുമതിയടക്കം ഉണ്ടായിരുന്നിട്ടും സിഐടിയു തൊഴിലാളികളുടെ ഭീഷണിയും അക്രമവും തുടരുകയാണെന്ന് കണ്ണൂരിൽ സിഐടിയു തൊഴിലാളികളുടെ മർദ്ദനത്തിന് ഇരയായ കടയുടമ. പണം തന്നില്ലെങ്കിൽ ലോഡിറക്കാൻ സമ്മതിക്കില്ലെന്നും സ്ഥാപനം നടത്താൻ അനുവദിക്കില്ലെന്നുമായിരുന്നു ഭീഷണിയെന്ന് കണ്ണൂർ മാതമംഗലം എസ് ആർ അസോസിയേറ്റ്സ് ഉടമയായ റബി മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സാധനങ്ങൾ ഇറക്കുന്നതിനിടെ ഇന്നലെ സിഐടിയു തൊഴിലാളികൾ മർദ്ദിച്ചെന്നാണ് കണ്ണൂർ മാതമംഗലം എസ് ആർ അസോസിയേറ്റ്സ് ഉടമയായ റബി മുഹമ്മദ്, സഹോദരൻ റഫി എന്നിവർ പൊലീസിൽ നൽകിയ പരാതി. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
സ്വന്തം നിലയിൽ സാധനമിറക്കി ; കടയുടമകളെ സി ഐ ടി യു ചുമട്ടു തൊഴിലാളികൾ മർദിച്ചെന്ന് പരാതി
സംഭവത്തെ കുറിച്ച് കടയുടമ റബി മുഹമ്മദ് പറയുന്നത് ഇങ്ങനെ
"ഇന്നലെ സാധനങ്ങളിറക്കുന്നതിനിടെയാണ് 12 ഓളം സിഐടിയു തൊഴിലാളികൾ ഇരച്ചെത്തി പ്രശ്നങ്ങളുണ്ടാക്കിയത്. നോക്കൂകൂലിയടക്കം ചോദിച്ചായിരുന്നു തൊഴിലാളികൾ കടയിലെത്തി പ്രശ്നങ്ങളുണ്ടാക്കിയത്. മുമ്പ് തങ്ങൾ തന്നെ ഇറക്കിയ ലോഡിനും ഇപ്പോൾ വന്ന ഇറക്കാത്ത ലോഡിനുമാണ് കൂലി ആവശ്യപ്പെട്ടത്. നേരത്തെയും സമാനമായ രീതിയിൽ ഭീഷണി ഉണ്ടായിരുന്നു. ഇതേത്തുടന്ന് ഇക്കഴിഞ്ഞ 9 ന് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇവരെ വിളിച്ച് വാണിംഗ് കൊടുത്തിരുന്നുവെന്നും റബി പറഞ്ഞു.
ലോഡിറക്കുമ്പോൾ കടക്കാരനേക്കാൾ ഏറെ തുക ലാഭം ലഭിക്കുന്നത് തൊഴിലാളികൾക്കാണ്. ഈ സ്ഥിതിയിൽ മുന്നോട്ട് പോകുന്നത് നഷ്ടമാകുമെന്ന് മനസിലാക്കി സ്വന്തമായി ലോഡിറക്കുന്നതിനുള്ള അനുമതി കോടതി വഴി നേടിയിട്ടുണ്ട്. രണ്ട് വർഷം കൊണ്ടാണ് ഹൈക്കോടതിയിൽ നിന്നും സ്വന്തമായി ലോഡ് ഇറക്കാനുള്ള അനുമതി നേടിയത്. അതാണ് ഇപ്പോൾ സിഐടിയു പ്രവർത്തകർ തടയുന്നത്. ലോൺ അടക്കം എടുത്താണ് ഹാർഡ് വെയർ സ്ഥാപനം ആരംഭിച്ചതെന്നും ഈസ്ഥിതിയിൽ മുന്നോട്ട് പോകുന്നത് ശ്രമകരമാണെന്നും കടയുടമ കൂട്ടിച്ചേർത്തു". സംഭവത്തിൽ 12 സിഐടിയു പ്രവർത്തകർക്കെതിരെ പെരിങ്ങോം പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam