പാഴ്സലായെത്തിയ പുല്ലുവെട്ട് യന്ത്രത്തിന് കയറ്റിറക്ക് കൂലി ആവശ്യപ്പെട്ട് സിഐടിയു; തൃശ്ശൂരിൽ യുവാവിന് ഭീഷണി

Published : Apr 23, 2022, 04:24 PM IST
പാഴ്സലായെത്തിയ പുല്ലുവെട്ട് യന്ത്രത്തിന് കയറ്റിറക്ക് കൂലി ആവശ്യപ്പെട്ട് സിഐടിയു; തൃശ്ശൂരിൽ യുവാവിന് ഭീഷണി

Synopsis

യന്ത്രം കൊണ്ടു പോകാൻ  മണിക്കൂറുകളോളം ജിതിൻ കാത്തുനിന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രശ്നം പരിഹരിച്ചു

തൃശ്ശൂർ: പാഴ്സലായെത്തിയ പുല്ലുവെട്ട് യന്ത്രം കൊണ്ടു പോകുന്നത് തടഞ്ഞ്  സി ഐ ടി യു പ്രവർത്തകർ. വെറും 65 കിലോ തൂക്കമുള്ള യന്ത്രം എടുക്കാൻ കയറ്റിറക്ക് കൂലി നൽകണമെന്നാണ് തൃശൂർ മുണ്ടക്കിക്കോട് സ്വദേശി ജിതിനോട് ആവശ്യപ്പെട്ടത്. തൃശൂർ കുരിയച്ചിറയിലാണ് സംഭവം. ധൈര്യമുണ്ടെങ്കിൽ യന്ത്രം കൊണ്ടുപോകെന്ന് സിഐ ടി യു പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് ജിതിൻ ആരോപിക്കുന്നു. യന്ത്രം കൊണ്ടു പോകാൻ  മണിക്കൂറുകളോളം ജിതിൻ കാത്തുനിന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രശ്നം പരിഹരിച്ചു. പൊലീസിന്റെ നിർദ്ദേശ പ്രകാരം പാഴ്സൽ ജിതിന് വിട്ടുകൊടുത്തു. 

PREV
Read more Articles on
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം