സംസ്ഥാനത്ത് സിവിൽ സപ്ലൈസ് ഓണച്ചന്തകൾ ഇന്നുമുതൽ, പ്രവർത്തനം കൊവിഡ് നിയന്ത്രണം പാലിച്ച്

By Web TeamFirst Published Aug 21, 2020, 6:28 AM IST
Highlights

ഓണവിപണിയിൽ ഗുണനിലവാര പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ സംഘങ്ങൾ പ്രവർത്തനം തുടങ്ങി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും തട്ടുകടകൾ അടക്കമുള്ളവയുടെ ശുചിത്വവും പരിശോധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകൾ ഇന്നുമുതൽ പ്രവർത്തനം തുടങ്ങും. കൊവിഡ് ചട്ടങ്ങൾപാലിച്ച് രാവിലെ പത്തു മുതൽ വൈകീട്ട് ആറുവരെയാണ് ഓണം ജില്ലാ ഫെയറുകൾ പ്രവർത്തിക്കുക. ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് അടക്കം മുപ്പതു ശതമാനം വരെ വിലക്കുറവുണ്ടാകും. താലൂക്ക് തല ഓണച്ചന്തകൾ 26 മുതൽ പ്രവർത്തിക്കും.

ഓണക്കിറ്റിൽ തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ; സംസ്ഥാനമെമ്പാടും വിജിലൻസിന്‍റെ മിന്നൽ പരിശോധന

ഓണവിപണിയിൽ ഗുണനിലവാര പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ സംഘങ്ങൾ പ്രവർത്തനം തുടങ്ങി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും തട്ടുകടകൾ അടക്കമുള്ളവയുടെ ശുചിത്വവും പരിശോധിക്കും. മായം കലർന്ന പാൽ സംസ്ഥാനത്ത് എത്തുന്നത് തടയാൻ ക്ഷീര വികസന വകുപ്പ് വാളയാർ, കമ്പംമെട്, പാറശാല എന്നിവിടങ്ങളിൽ പ്രത്യേക പരിശോധന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 

click me!