ഓണാഘോഷത്തിന് പിന്നാലെ 'ഓണത്തല്ല്'; അട്ടപ്പാടി കോളേജിൽ സംഘർഷം, വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

Published : Sep 01, 2022, 09:59 PM IST
ഓണാഘോഷത്തിന് പിന്നാലെ 'ഓണത്തല്ല്'; അട്ടപ്പാടി കോളേജിൽ സംഘർഷം, വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

Synopsis

കോളേജിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ചു.  അധ്യാപകരെ കയ്യേറ്റം ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പാലക്കാട്: അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ കോളേജിൽ ഓണാലോഷത്തിനിടെ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘ‌ർഷത്തിനിടെ കോളേജിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ചു. അധ്യാപകരെ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. സംഭവത്തിൽ കോളേജ് പ്രിൻസിപ്പാൾ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ  പൊലീസ് സ്ഥലത്തെത്തി, ശ്രീഹരി, ഹസീബ്, ഷബീബ് മല്ലുഫ് , സാരംഗി രാജ് എന്നീ വിദ്യാർത്ഥികൾക്കെതിരെ  കേസെടുത്തു.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. അതേസമയം കോളേജിലെത്തിയ പൊലീസ് സംഘം വിദ്യാർത്ഥികളെ മർദ്ദിച്ചതായി ആരോപണമുണ്ട്. പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ  പലകയൂർ സ്വദേശി പ്രവീൺകുമാറിനെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിയാണ് പ്രവീൺ.
 

PREV
Read more Articles on
click me!

Recommended Stories

സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു, പിടിയിലായതിന് പിന്നാലെ ജാമ്യമെടുത്ത് മുങ്ങി; പിന്നീട് ഒളിവ് ജീവിതം, 6 വർഷത്തിന് ശേഷം പ്രതി പിടിയില്‍
വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്