കാസർകോട് പറക്കളായിയിൽ സിപിഎം - ബിജെപി സംഘർഷം: യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റിന് വെട്ടേറ്റു

Published : Apr 07, 2021, 06:54 AM IST
കാസർകോട് പറക്കളായിയിൽ സിപിഎം - ബിജെപി സംഘർഷം: യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റിന് വെട്ടേറ്റു

Synopsis

ഗുരുതര പരിക്കുകളോടെ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാന വ്യാപകമായി രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നു. കണ്ണൂരിൽ മുസ്ലീം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെ കാസർകോട് പറക്കളായിയിൽ സിപിഎം- ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിൽ യുവമോർച്ച കാസർകോട് ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീജിത്ത് പറക്കായിക്ക് വെട്ടേറ്റു. ഗുരുതര പരിക്കുകളോടെ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ സിപിഎം പ്രവർത്തക ഓമനയ്ക്കും പരിക്കുണ്ട്. ഇവർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'താഴെ ഇറങ്ങണമെങ്കിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പറയണം', ഗ്യാസ് കുറ്റിയും ലൈറ്ററുമായി വീടിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി
മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; സിന്ധുവിനെതിരെ നിർണായക തെളിവ്, പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ചുള്ള വിലപേശലിന്‍റെ സ്ക്രീൻ ഷോട്ടുകൾ കണ്ടെത്തി