കുന്നംകുളത്ത് കെ.എസ്.യു - എസ്എഫ്ഐ സംഘര്‍ഷം: നാല് വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റു

Published : Nov 12, 2022, 10:48 PM IST
കുന്നംകുളത്ത് കെ.എസ്.യു  - എസ്എഫ്ഐ സംഘര്‍ഷം: നാല് വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റു

Synopsis

തൊഴിയൂർ ഐസിഎ കോളേജിലെ വിദ്യാർത്ഥിയായ ഫാദിൽ തിരഞ്ഞെടുപ്പ് റിസൾട്ട് വന്ന ദിവസം എസ്എഫ്ഐ യുടെ കൊടി നശിപ്പിച്ചെ ന്ന് ആരോപണം ഉണ്ടായിരുന്നു.

തൃശ്ശൂർ: കുന്നംകുളത്ത് എസ്എഫ്ഐ - കെഎസ്‍യു സംഘർഷം. സംഘര്‍ഷത്തിൽ നാല് കെ എസ് യൂ പ്രവർത്തകർക്ക് പരിക്കേറ്റു. വെള്ളറക്കാട് സ്വദേശികളായ ആഷിക്, ഫാദിൽ, റിസ്വാൻ ചിറമനങ്ങാട് സ്വദേശി അബ്ദുൽ മജീദ് എന്നിവർക്കാണ് പരിക്കേറ്റത്. മരത്തംകോട് സ്കൂളിന് സമീപത്തായിരുന്നു സംഘർഷം. 

തൊഴിയൂർ ഐസിഎ കോളേജിലെ വിദ്യാർത്ഥിയായ ഫാദിൽ തിരഞ്ഞെടുപ്പ് റിസൾട്ട് വന്ന ദിവസം എസ്എഫ്ഐ യുടെ കൊടി നശിപ്പിച്ചെ ന്ന് ആരോപണം ഉണ്ടായിരുന്നു. ഇതിനെ തുടർന്നുള്ള തർക്കമാണ് ഇന്ന് സംഘർഷത്തിൽ എത്തിയത്. എസ്എഫ് ഐ പ്രവർത്തകർ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് കെഎസ്‍യു ആരോപിച്ചു. പരിക്കേറ്റ വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നംകുളം പോലീസ് കേസെടുത്തു.

പരീക്ഷിത്ത് തമ്പുരാൻ പുരസ്കാരം ഡോ. എം. ലീലാവതിക്ക്

കൊച്ചി: ഈ വര്‍ഷത്തെ പരീക്ഷിത്ത് തമ്പുരാൻ പുരസ്കാരം ഡോ. എം. ലീലാവതിക്ക്.ആധുനിക കൊച്ചിയുടെ അവസാനത്തെ കൊച്ചി മഹാരാജാവും പണ്ഡിതശ്രേഷ്ഠനുമായിരുന്ന രാമവർമ്മ പരീക്ഷിത്ത് തമ്പുരാന്റെ പേരിലുള്ളതാണ്  പുരസ്കാരം നവംബർ 15 ന്  സഹകരണ- രജിസ്ട്രേഷൻ- സാംസ്കാരികവകുപ്പ് മന്ത്രി വി. എൻ. വാസവൻ കൊച്ചിയില്‍ പുരസ്ക്കാരം സമ്മാനിക്കും.50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം കേരള സാംസ്കാരികകാര്യ വകുപ്പിനു കീഴിൽ തൃപ്പണിത്തുറ ഹിൽപാലസിൽ പ്രവർത്തിക്കുന്ന പൈതൃകപഠനകേന്ദ്രം, സംസ്കൃതഭാഷയ്ക്കും സാഹിത്യത്തിനും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരമാണ് പരീക്ഷിത്ത് തമ്പുരാൻ പുരസ്കാരം. ഭാഷാപഠനം, അദ്ധ്യാപനം, എഴുത്ത്, സാഹിത്യവിമർശനം, പ്രഭാഷണം തുടങ്ങി വിവിധ മണ്ഡലങ്ങളിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചതാണ് ഡോ. എം. ലീലാവതിയെ പുരസ്കാരത്തിന് അർഹയാക്കിയത്.

PREV
Read more Articles on
click me!

Recommended Stories

Malayalam News Live: രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസ്: ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ
Kerala Local Body Election 2025 LIVE: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി