രാഷ്ട്രീയം നോക്കിയാണ് ഷാഫി പറമ്പിൽ ഫണ്ട് അനുവദിക്കുന്നതെന്ന് ബിജെപി; പാലക്കാട് നഗരസഭയിൽ ബഹളം

Published : Aug 24, 2022, 03:05 PM ISTUpdated : Aug 24, 2022, 03:47 PM IST
രാഷ്ട്രീയം നോക്കിയാണ് ഷാഫി പറമ്പിൽ ഫണ്ട് അനുവദിക്കുന്നതെന്ന് ബിജെപി; പാലക്കാട് നഗരസഭയിൽ ബഹളം

Synopsis

കോൺഗ്രസ് കൗൺസിലർമാരുടെ വാർഡുകളിൽ മാത്രമാണ് ഷാഫി പറമ്പിൽ വികസന പദ്ധതികൾ നടപ്പിലാക്കുന്നതെന്ന്  ബിജെപി അംഗങ്ങൾ ആരോപിച്ചു. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തിയതോടെ നഗരസഭ യോഗം അലങ്കോലമായി.

പാലക്കാട്: ഷാഫി പറമ്പിൽ എം എൽ എയുടെ ആസ്തിവികസന ഫണ്ട് വിതരണത്തെ ചൊല്ലി പാലക്കാട് നഗരസഭയിൽ ബഹളം. കോൺഗ്രസ് കൗൺസിലർമാരുടെ വാർഡുകളിൽ മാത്രമാണ് ഷാഫി പറമ്പിൽ വികസന പദ്ധതികൾ നടപ്പിലാക്കുന്നതെന്ന്  ബി ജെ പി അംഗങ്ങൾ ആരോപിച്ചു. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തിയതോടെ നഗരസഭ യോഗം അലങ്കോലമായി.

പാലക്കാട് നഗരസഭയിൽ ഷാഫി പറമ്പിൽ എം എൽ എക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി ജെ പി കൗൺസിലർമാർ. ഷാഫി പറമ്പിൽ എം എൽ എയുടെ ആസ്തിവികസന ഫണ്ട് വിനിയോഗത്തിൽ ബി ജെ പി കൗൺസിലർമാരുള്ള വാർഡുകളെ അവഗണിക്കുന്നു എന്നാണ് ബിജെപി അംഗങ്ങളുടെ ആരോപണം. രാഷ്ട്രീയം നോക്കിയാണ് ഷാഫി പറമ്പിൽ ഫണ്ട് അനുവദിക്കുന്നതെന്ന് ബി ജെ പി കൗൺസിലർമാർ ആരോപിച്ചു.

ബി ജെ പി അംഗങ്ങളുടെ ആരോപണങ്ങൾക്കെതിരെ യു ഡി എഫ് രംഗത്ത് വന്നതോടെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമായി. പാലക്കാട് നഗരസഭയിൽ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടും ഷാഫി പറമ്പിൽ എം എൽ എക്കെതിരെ ബിജെപി അംഗങ്ങൾ രംഗത്ത് വന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും യു ഡി എഫ് അംഗങ്ങൾ കുറ്റപ്പെടുത്തി.

Also Read: 'ആത്മഗതം മൈക്കിൽ കൂടി വിളിച്ച് പറയാതിരുന്നാൽ ഫലം കുറയും'; ട്രോളുമായി ഷാഫി പറമ്പിൽ

കുട്ടനാട് എംഎൽഎ മര്‍ദ്ദിച്ചെന്ന് വനിതാ നേതാവിന്‍റെ പരാതി 

എന്‍സിപിയിലെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെ കുട്ടനാട് എം എൽ എ തോമസ് കെ തോമസ് മര്‍ദ്ദിച്ചെന്ന് വനിതാ നേതാവിന്‍റെ പരാതി. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം ആലീസ് ജോസാണ്, തോമസ് കെ തോമസ് എംഎല്‍എക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കാലിന് പരിക്കേറ്റ് ഇവര്‍ ഇന്ന് പൊലീസിനും വനിതാ കമ്മീഷനും പരാതി നൽകുമെന്നും അറിയിച്ചു. (തുടര്‍ന്ന് വായിക്കുക)

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'