എസ്എഫ്ഐയുടെ രാജ്ഭവൻ മാര്‍ച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, ആർഷോ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി

Published : Dec 06, 2023, 01:36 PM ISTUpdated : Dec 06, 2023, 02:02 PM IST
എസ്എഫ്ഐയുടെ രാജ്ഭവൻ മാര്‍ച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, ആർഷോ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി

Synopsis

പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉന്നത വിദ്യാഭ്യാസ രംഗം ഗവർണർ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ചാണ് എസ്എഫ്ഐയുടെ മാർച്ച്.

തിരുവനന്തപുരം: ഗവർണർക്കെതിരായി എസ്എഫ്ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, ബാരിക്കേഡ് ചാടികടന്നവരെ പൊലീസ് തടഞ്ഞില്ല. ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാര്‍ രാജ്ഭവന്‍റെ ഗേറ്റിന് മുന്നിലെത്തി. എസ്എഫ്ഐ സെക്രട്ടറി ആർഷോ, പ്രസിഡന്‍റ് അനു ശ്രീ എന്നിവരടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഉന്നത വിദ്യാഭ്യാസ രംഗം ഗവർണർ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ചാണ് എസ്എഫ്ഐയുടെ മാർച്ച്. വിവിധ സർവകലാശാല  സെനറ്റുകളിലേക്ക് ആർഎസ്എസ് വക്‌താക്കളെ പരിഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക  പഠിപ്പ് മുടക്ക് സമരം നടത്തുകയാണ് എസ്എഫ്ഐ. 

 

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം