മണ്ണാർക്കാട് അയ്യപ്പക്ഷേത്രത്തിൽ കൈ കൊട്ടി കളിക്കിടെ സംഘർഷം; കേസെടുത്ത് പൊലീസ്

Published : Dec 24, 2025, 04:33 PM IST
palakkad clash

Synopsis

പാലക്കാട് അയ്യപ്പക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം. പൊലീസ് ലാത്തിവീശിയാണ് യുവാക്കളെ ഓടിച്ചത്. കല്ലംചോല പ്രദേശത്തെ ഒരു കൂട്ടം യുവാക്കളും കോൽപ്പാടം പ്രദേശത്തെ യുവാക്കളും തമ്മിലാണ് ഏറ്റുമുട്ടിയത്.

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് തെങ്കര കോൽപ്പാടം അയ്യപ്പക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം. പൊലീസ് ലാത്തിവീശിയാണ് യുവാക്കളെ ഓടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കോൽപ്പാടം അയ്യപ്പ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് കൈ കൊട്ടി കളി നടക്കുകയായിരുന്നു. ഇതിനിടെയാണ് യുവാക്കൾ തമ്മിൽ തർക്കമുണ്ടായത്. തർക്കം മൂത്ത് കൂട്ട അടിയാവുകയും സംഘർഷത്തിലെത്തുകയും ചെയ്തു. കസേരകളും വടികളും എടുത്ത് എറിഞ്ഞു.

കല്ലംചോല പ്രദേശത്തെ ഒരു കൂട്ടം യുവാക്കളും കോൽപ്പാടം പ്രദേശത്തെ യുവാക്കളും തമ്മിലാണ് ഏറ്റുമുട്ടിയത്. ഒടുവിൽ പൊലീസ് ലാത്തി വീശിയാണ് യുവാക്കളെ ഓടിച്ചത്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചി മേയർ തർക്കത്തിന് പിന്നാലെ തൃശൂരിലും തർക്കം; ലാലി ജെയിംസിന് വേണ്ടി കൗൺസിലർമാർ, ഡോ നിജി ജസ്റ്റിന് വേണ്ടി കോൺ​ഗ്രസ് നേതൃത്വവും
ആൾക്കൂട്ട കൊലപാതകത്തിൽ രാംനാരായണന്‍റെ കുടുംബത്തിന് സർക്കാരിൻ്റെ ആശ്വാസ പ്രഖ്യാപനം, 30 ലക്ഷം ധനസഹായം