കൊവിഡ് പ്രതിരോധത്തിൽ വീഴ്ച്ച പാടില്ല: സ്പാനിഷ് ഫ്ലൂവിൻ്റെ ഭീകരത ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Sep 15, 2020, 7:35 PM IST
Highlights

സ്പാനിഷ് ഫ്ലൂ എന്ന മഹാമാരി നാല് വർഷം കൊണ്ട് അഞ്ച് കോടിയാളുകളുടെ ജീവനെടുത്തു. അൻപത് കോടിയാളുകൾ രോഗബാധിതരായി

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ ജാഗ്രതക്കുറവ് പാടില്ലെന്ന് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി. അസാധാരണമായ പ്രശ്നങ്ങളാണ് കൊവിഡ് സൃഷ്ടിക്കുന്നതെന്നും ഇതു പോലൊരു സാഹചര്യം ഇതിനു മുൻപ് ലോകത്തുണ്ടായത് 1918-ലെ സ്പാനിഷ് ഫ്ലൂവിൻ്റെ കാലത്തായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ -

സ്പാനിഷ് ഫ്ലൂ എന്ന മഹാമാരി നാല് വർഷം കൊണ്ട് അഞ്ച് കോടിയാളുകളുടെ ജീവനെടുത്തു. അൻപത് കോടിയാളുകൾ രോഗബാധിതരായി. എന്നാൽ ശാസ്ത്രം ബഹുദൂരം പുരോഗമിച്ച ഇന്നത്തെ സാഹചര്യത്തിൽ മെച്ചപ്പെട്ട രീതിയിൽ കൊവിഡിനെ ചെറുക്കാൻ സാധിച്ചു. എന്നിട്ടും ഇതിനോടകം മൂന്ന് കോടി പേർക്ക് കൊവിഡ് ബാധയുണ്ടായി. 

പത്ത് ലക്ഷം പേർ മരണപ്പെട്ടു. ഇന്ത്യയിൽ മാത്രം അൻപത് ലക്ഷത്തോളം പേർ ഇതിനോടകം രോഗബാധിതരായി. 80000 പേർ മരിച്ചു. സ്പാനിഷ് ഫ്ലൂ പോലെ കൊവിഡ് അപ്രത്യക്ഷമായേക്കും. എന്നാൽ അഞ്ച് കോടി മനുഷ്യരുടെ ജീവനെടുത്ത ചരിത്രം ആവർത്തിക്കാതിരിക്കാൻ ഉത്തരവാദിത്തമുണ്ടെന്നത് നാം മറക്കരുത്. മനുഷ്യ ജീവൻ രക്ഷിക്കാനുള്ള ചരിത്രപരമമായ കടമ സമൂഹമെന്ന നിലയിൽ നാം നിറവേറ്റണം.
ഓരോ ആൾക്കും വലിയ ചുമമതലയാണ് ഉള്ളത്.

സംസ്ഥാാനത്ത് പലയിടത്തും ജാഗ്രതക്കുറവ് കാണുന്നുണ്ട്. മമഹാമാരിയെ ചെറുക്കാനുള്ള പ്രോട്ടോക്കോൾ പാലിക്കണം. ബ്രേക് ദി ചെയിൻ, മാസ്ക്, അകലം പാലിക്കൽ എല്ലാം ആവർത്തിക്കുന്നത് കൂടുതൽ അപകടം വരുത്താതിരിക്കാനാണ്. രോഗം പകരാതിരിക്കാനാണ്.
മാസ്ക് ധരിക്കണമെന്ന് പൊതുധാരണ ഉണ്്ട്. എന്്നാൽ നിരവധി പേരെ മാസ്ക് ധരിക്കാതെ പിടടിക്കുന്നുമ്ട്. 5901 പേരെ ഇന്ന് ഇങ്ങനെ പിടികൂടി. ഒൻപത് പേർക്കെതിരെ ക്വാറന്റൈൻ ലംഘിച്ചതിന് കേസെടുതത്തു. സ്വയം നിിയന്ത്രണം പാലിക്കാൻ പലർക്കും മടി. തെറ്റായ പ്രചാരണവും നടക്കുന്നുണ്ട്.

രോഗവ്യാപനത്തിന് ഇടയായ കാരണത്തിൽ സമ്പർക്കമാണ് പ്രധാനം. ഇതൊഴിവാക്കാനാണ് പ്രോട്ടോക്കോൾ പാലിക്കാൻ പറയുന്നത്. നല്ല രീതിയിൽ എല്ലാവരും അതു പാലിച്ചിട്ടുുണ്ട്. എന്നാൽ ഇപ്പോൾ കേസുകൾ കൂടിയത് ജാഗ്രതക്കുറവ് സംഭവിച്ചത് കൊണ്ടാണ്. ഇപ്പോഴും അനിയന്ത്രിതമായ സാഹചര്യത്തിലല്ല. നിയന്ത്രിതമായ സാഹചര്യമാണ്. 

നേരത്തെ സ്വീകരിച്ച കൊവിഡ് മാനദണ്ഡം പാലിക്കണം. മുൻകരുതൽ പാലിക്കുന്നതിൽ അർത്ഥമില്ലെന്ന നിലപാടിലേക്ക് എത്തിയിട്ടില്ല. അനുഭവം കാണിക്കുന്നത് മുൻകരുതൽ ഗുണകരമായെന്നാണ്. മുൻകരുതൽ പാലിക്കാത്ത സ്ഥലത്ത് വർധനവുണ്ടായെന്നാണ്. മുൻകരുതലിന്റെ പ്രസക്തിയാണിത് കാണിക്കുന്നത്.

സംസ്ഥാനത്ത് രോഗവ്യാപനവും മരണ നിരക്കും പിടിച്ചു നിർത്താനായിട്ടുണ്ട്. തുടക്കം മുതൽ കാണിച്ച ജാഗ്രതയും ഫലപ്രദമായ പ്രതിരോധവും കാരണമാണ് ഇതു സാധ്യമായത്. കേരളത്തിൽ രോഗം റിപ്പോർട്ട് ചെയയ്ത് ഒരു മാസത്തിന് ശേഷമാണ് അയൽ സംസ്ഥാനങ്ങളിൽ രോഗബാധ ഉണ്ടായത്. ലോകത്ത് ഇതേവരെ പത്ത് ലക്ഷത്തിൽ 119 എന്ന നിലയിലാണ് മരണം. ഇന്ത്യയിൽ അത് 58 ആണ്. കർണാടകത്തിൽ 120ഉം. തമിഴ്നാട്ടിൽ 117ഉം. എന്നാൽ കേരളത്തിലിത് 13 ആണ്.

click me!