
തിരുവനന്തപുരം: അഴിയൂർ ലഹരി കടത്ത് കേസിലെ പ്രതിയുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രി. പൊലീസ് അന്വേഷണം നടത്തിവരുന്ന കേസിലെ പ്രതിയെ ആണ് മുഖ്യമന്ത്രി നിരപരാധിയായി നിയമസഭയിൽ അവതരിപ്പിച്ചത്. തന്നെ ലഹരിക്കടത്തിന് ഉപയോഗിച്ചു എന്ന് എട്ടാം ക്ലാസുകാരി വെളിപ്പെടുത്തിയ കേസിലെ പ്രതിയെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. നിലവിൽ കേസ് കോഴിക്കോട് റൂറൽ പൊലീസും മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക സംഘവും അന്വേഷിച്ചു വരികയാണ്. അന്വേഷണം പൂർത്തിയാകും മുമ്പെയാണ് പ്രതിയെ വെള്ളപൂശിയുള്ള മുഖ്യമന്ത്രിയുടെ പരാമർശം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam