ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടുടമകളില്‍ നിന്ന് ഭീഷണി; ഇടപെടുമെന്ന് മുഖ്യമന്ത്രി

Web Desk   | Asianet News
Published : Apr 20, 2020, 07:19 PM IST
ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടുടമകളില്‍ നിന്ന് ഭീഷണി; ഇടപെടുമെന്ന് മുഖ്യമന്ത്രി

Synopsis

വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഭീഷണിയില്‍ പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു...  

തിരുവനന്തപുരം: ദില്ലിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ വീട്ടുടമകളില്‍ നിന്ന് ഭീഷണി നേരിടുന്ന സംഭവത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംഭവത്തില്‍ ഇടപെടുമെന്ന് അദ്ദേഹം അറിയിച്ചത്. 

വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഭീഷണിയില്‍ പരിഹാരമുണ്ടാക്കും. ദില്ലി സര്‍ക്കാരുമായി ഇക്കാര്യം സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് ജാഗ്രത തുടരണമെന്നും ആശ്വസിക്കാനുള്ള സമയമല്ല ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആറ് പേര്‍്ക്കാണ് ഇന്ന് കേരളത്തില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടിയില്ല; അന്താരാഷട്ര ചലച്ചിത്രമേളയിൽ മുടങ്ങിയത് ഏഴ് സിനിമകളുടെ പ്രദർശനം
പി ടി കുഞ്ഞുമുഹമ്മദിനെതിരായ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി, മുൻകൂർ ജാമ്യാപേക്ഷ 17 ന് പരിഗണിക്കും