വ്യവസായ സൗഹൃദ പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം മുന്നിൽ: നിക്ഷേപസംഗമത്തിൽ മുഖ്യമന്ത്രി

Published : Jan 07, 2022, 06:33 PM IST
വ്യവസായ സൗഹൃദ പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം മുന്നിൽ: നിക്ഷേപസംഗമത്തിൽ മുഖ്യമന്ത്രി

Synopsis

ഇരുപത് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നിക്ഷേപകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ഹൈദരാബാദ്: കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെലങ്കാനയില്‍ സംഘടിപ്പിച്ച നിക്ഷേപകസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഐടി ഫാര്‍മസി ബയോടെക്നോളജി മേഖലയിലെ മുന്‍നിര കമ്പനികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. 

പുതിയ നിക്ഷേപപദ്ധതികള്‍ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി സംസ്ഥാനത്തെ നിക്ഷേപസാധ്യതകള്‍ വിശദീകരിച്ചു. സദ്ഭരണത്തിലും വ്യവസായ സൗഹൃദ പദ്ധതികള്‍ നടപ്പാക്കുന്നതിലും കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇരുപത് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നിക്ഷേപകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹൈദരാബാദിലെ പാര്‍ക്ക്  ഹയാത്ത് ഹോട്ടലിലായിരുന്നു നിക്ഷേപസംഗമം. രാജ്യസഭാ അംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, അയോദ്ധ്യ രാമി റെഡ്ഢി,  ചീഫ് സെക്രട്ടറി വി പി ജോയ് , നോര്‍ക്ക പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ ഇളങ്കോവന്‍ തുടങ്ങിയവരും പങ്കെടുത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ന്യൂനപക്ഷ സംരക്ഷണം ഇടതു നയം'; സമസ്ത വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, 'തലയുയർത്തി ജീവിക്കാനാകണം'
പെൺകുട്ടികൾ കരഞ്ഞ് പറഞ്ഞിട്ടും കല്ല് പോലെ നിന്ന കണ്ടക്ടർ; ഇനി തുടരേണ്ട, പുറത്താക്കി കെഎസ്ആ‍ർടിസി; കടുത്ത നടപടി