ലൈഫ് മിഷൻ പദ്ധതി; സ്വപ്ന കമ്മീഷൻ വാങ്ങിയോ എന്ന് പരിശോധിച്ച് നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി

Web Desk   | Asianet News
Published : Aug 08, 2020, 07:56 PM IST
ലൈഫ് മിഷൻ പദ്ധതി; സ്വപ്ന കമ്മീഷൻ വാങ്ങിയോ എന്ന് പരിശോധിച്ച് നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി

Synopsis

പദ്ധതി നടത്തിപ്പിൽ സഹകരിക്കാനെത്തിയ റെഡ് ക്രസന്റ് യുഎഇയുടെ ചാരിറ്റി ഓർ​ഗനൈസേഷനാണ്. അവർ  ചെലവഴിച്ച പണത്തിൽ സ്വപ്ന തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് നടപടിയെടുക്കാം.

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് കമ്മീഷൻ വാങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിൽ പരിശോധിച്ച് നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടത്തിപ്പിൽ സഹകരിക്കാനെത്തിയ റെഡ് ക്രസന്റ് യുഎഇയുടെ ചാരിറ്റി ഓർ​ഗനൈസേഷനാണ്. അവർ  ചെലവഴിച്ച പണത്തിൽ സ്വപ്ന തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് നടപടിയെടുക്കാം. ആ തട്ടിപ്പ് കോൺസുലേറ്റിലെ ഉദ്യോ​ഗസ്ഥ എന്ന നിലയ്ക്ക് അവർ നടത്തിയതല്ലേ എന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

റെഡ് ക്രസന്റ് യുഎഇയുടെ ചാറിറ്റി ഓർഗനൈസേഷനാണ്. നേരത്തെ അവർ ഇവിടെ സഹകരിക്കാൻ തയ്യാറായി. അന്ന് സഹകരിപ്പിക്കാനായില്ല. പിന്നീട് അവർ മറ്റൊരു പദ്ധതിയിൽ സഹകരിക്കാൻ തയ്യാറായി വന്നു. റെഡ് ക്രസന്റ് യുഎഇയുടെ ചാരിറ്റി ഓർഗനൈസഷൻ. അവർ സഹായം ചെയ്യാനായി വന്നപ്പോൾ അവർക്ക് സ്ഥലം കാണിച്ചുകൊടുത്തു. അതിന് ശേഷം ഉള്ളതെല്ലാം അവർ നേരിട്ട് ചെയ്തതാണ്. അതിൽ സർക്കാർ ഭാഗമല്ല. അവർ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്നു. യുഎഇയുടെ ചാരിറ്റി ഓർഡഗനൈസേഷനാണ് റെഡ് ക്രസന്റ്. അവർ ഒരു പദ്ധതിക്ക് ഇവിടെ പണം ചെലവഴിച്ചിട്ടുണ്ടെങ്കിൽ അതിൽ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അത് മനസിലാക്കിയാൽ അത് പരിശോധിക്കാം. ആ തട്ടിപ്പ് ആ കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയ്ക്ക് നടത്തുന്നതല്ലേ. ആ നിലയ്ക്ക് മനസിലാക്കേണ്ടതാണ്. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള മുൻകൈയും വേറെയാരും ചെയ്തിട്ടില്ല.

Read Also: ഇയാളെ നോക്ക് അന്വേഷിക്ക് എന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കേണ്ട, ഇത് വ്യക്തമായ രാഷ്ട്രീയ ​ഗൂഢാലോചന; മുഖ്യമന്ത്രി....

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാട്ട് നിരോധിച്ചാൽ നിരോധിച്ചവന്റെ വീടിന്റെ മുന്നിൽപ്പോയി കോൺഗ്രസ് നേതാക്കൾ പാടും'; പാരഡിപ്പാട്ട് വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ
lതൊഴിലുറപ്പ് ഭേദഗതി സംസ്ഥാനങ്ങള്‍ക്കുമേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നു,കേന്ദ്രത്തിനെതിരെ ശക്തമായ ജനാഭിപ്രായം രൂപപ്പെടണമെന്ന് പിണറായി