സ്കൂൾ തുറക്കൽ; കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Oct 1, 2021, 4:32 PM IST
Highlights

നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഭവനരഹിതർക്കായി പൂർത്തീകരിച്ച 25 വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറി. വിവിധ പ്രവർത്തനങ്ങളിലൂടെ എൻഎസ്എസ് വോളന്റീയർമാർ ശേഖരിച്ച പണം കൊണ്ടാണ് വീടുകൾ പൂർത്തിയാക്കിയത്.

തിരുവനന്തപുരം: ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ (school reopening) കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (pinarayi vijayan). സ്കൂളുകളിലെ കൊവിഡ് പ്രതിരോധം എൻഎസ്എസ് പോലെയുള്ള സംഘടനകൾ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഭവനരഹിതർക്കായി പൂർത്തീകരിച്ച 25 വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറി. വിവിധ പ്രവർത്തനങ്ങളിലൂടെ എൻഎസ്എസ് വോളന്റീയർമാർ ശേഖരിച്ച പണം കൊണ്ടാണ് വീടുകൾ പൂർത്തിയാക്കിയത്.

സംസ്ഥാനത്ത് സ്കൂൾ തുറക്കുമ്പോള്‍ നേരിട്ട് പഠന ഭാഗത്തിലേക്ക് കടക്കേണ്ട എന്നാണ് തീരുമാനം. ആദ്യ ദിവസങ്ങളില്‍ കുട്ടികളുടെ സമ്മര്‍ദ്ദം അകറ്റാനുള്ള ക്ലാസുകളായിരിക്കും നടത്തുക. പിന്നീട് പ്രത്യേക ഫോകസ്സ് ഏരിയ നിശ്ചയിച്ച് പഠിപ്പിക്കാനാണ് തീരുമാനം. പ്രൈമറി ക്ലാസുകള്‍ക്ക് വേണ്ട് ബ്രിഡ്ജ് സിലബസ് തയ്യാറാക്കും. ആദ്യ മാസം ഹാജറും യൂണിഫോമും നിർബന്ധം ആക്കില്ല. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാർഗ രേഖ ഒക്ടോബർ അഞ്ചിന് തയ്യാറാക്കും.

Also Read: സ്കൂൾ തുറക്കൽ; നേരിട്ട് പഠന ക്ലാസുകളിലേക്കില്ല, ആദ്യ ദിവസങ്ങളില്‍ സമ്മര്‍ദ്ദം അകറ്റാനുള്ള ക്ലാസുകള്‍

 

click me!