'തോല്‍വികളില്‍ കുറ്റപ്പെടുത്തിയവരെ പറപ്പിച്ച ലോകകിരീടം' സിന്ധുവെന്ന മാതൃകയെക്കുറിച്ച് മുഖ്യമന്ത്രി

Published : Oct 09, 2019, 08:23 PM IST
'തോല്‍വികളില്‍ കുറ്റപ്പെടുത്തിയവരെ പറപ്പിച്ച ലോകകിരീടം' സിന്ധുവെന്ന മാതൃകയെക്കുറിച്ച് മുഖ്യമന്ത്രി

Synopsis

കേരളത്തിന്റെ കായിക വികസനത്തിന് പി വി സിന്ധുവിന്റെ സഹകരണം അഭ്യർത്ഥിക്കുകയാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക ബാഡ്മിന്‍റണ്‍ കിരീടം നേടിയ പി വി സിന്ധുവിനെ ആദരിച്ച് കേരളം. തിരുവനന്തപുരത്ത് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സിന്ധുവിനോടുള്ള കേരളത്തിന്‍റെ സ്നേഹവും ആദരവും പകര്‍ന്നുനല്‍കിയത്. കേരളത്തിലെയെന്നല്ല എല്ലാ കായികപ്രതിഭകൾക്ക് സിന്ധു മാതൃകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പരാജയങ്ങളില്‍ പതറാതെ വിജയത്തിലേക്ക് എത്താന്‍ സിന്ധുവിനെ മാതൃകയാക്കാം എന്നും ചൂണ്ടികാട്ടി.

പിണറായിയുടെ വാക്കുകള്‍

പി വി സിന്ധുവിന്റെ ബാഡ്മിന്‍റൺ ലോകകിരീട നേട്ടം മുഴുവൻ കായിക താരങ്ങൾക്കും പ്രചോദനം നൽകുന്നതാണ്. സംസ്ഥാന കായിക വകുപ്പും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായി തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ പി. വി. സിന്ധുവിന് ആദരവ് അർപ്പിക്കാനായി ഒരുക്കിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ കായികപ്രതിഭകൾക്ക് സിന്ധു മാതൃകയാണ്. സിന്ധുവിന്റെ പോരാട്ടവീര്യത്തിനും കഠിനാധ്വാനത്തിനുമുള്ള പ്രതിഫലമാണ് ലോകകിരീടം. മുൻപ് നടന്ന രണ്ടു ലോക ചാമ്പ്യൻഷിപ്പുകളിൽ സിന്ധു ഫൈനലിൽ പരാജയപ്പെട്ടിരുന്നു. അതോടെ ചിലർ വലിയ തോതിൽ കുറ്റപ്പെടുത്തി. സിന്ധുവിന്റെ നീണ്ട കാലത്തെ ബാറ്റ്മിന്റൺ കോർട്ടിലെ മികവ് മറന്നു കൊണ്ടായിരുന്നു പ്രതികരണം. എന്നാൽ ആത്മവിശ്വാസം കൈവിടാതെ മുന്നോട്ടു പോയി താനൊരു പോരാളിയാണെന്ന് സിന്ധു തെളിയിച്ചു. ഇന്ന് ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയുള്ള താരങ്ങളിലൊരാളാണ് സിന്ധു.

കഴിവുറ്റ കൗമാരതാരനിര കേരളത്തിനുണ്ട്. കായികരംഗത്ത് കേരളം വലിയ കുതിപ്പ് നടത്തുകയാണ്. പ്രായഭേദമന്യേ മുഴുവൻ പേരേയും കളിക്കളത്തിലെത്തിച്ച് ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുകയാണ് സർക്കാർ നയം. കേരളത്തിന്റെ കായിക വികസനത്തിന് പി. വി. സിന്ധുവിന്റെ സഹകരണം അഭ്യർത്ഥിക്കുകയാണ്.

 

PREV
click me!

Recommended Stories

അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമെന്ന് ‌മന്ത്രി വീണാ ജോർജ്; 'അവൾക്കൊപ്പം തുടർന്നും ഉണ്ടാകും'
ആർ ശ്രീലേഖ പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവൻകുട്ടി; വിമർശനം വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചതിനെതിരെ