ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനം; ഫയൽ നീക്കത്തിൽ മാറ്റം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി

By Web TeamFirst Published Jun 21, 2021, 3:52 PM IST
Highlights

ജോലിക്ക് ഹാജരാകേണ്ടവർ കൃത്യസമയത്ത് എത്തിയിരിക്കണം. മനപ്പൂർവം ഫയൽ താമസിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനം പൂർണമായും മാറണം

തിരുവനന്തപുരം: ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി. സിവിൽ സർവീസിന്റെ ശോഭ കെടുത്തുന്ന ഒരു ചെറു വിഭാഗം ഇപ്പോഴുമുണ്ട്. ഫയൽ നീക്കത്തിൽ നൂലാമാല തുടരുകയാണ്. ഫയലുകൾ തട്ടിക്കളിക്കുന്നത് ഒഴിവാക്കുമെന്നും സർക്കാർ ജീവനക്കാരെ അഭിസംബോധന ചെയ്ത് നടത്തിയ വെബിനാറിൽ മുഖ്യമന്ത്രി പറഞ്ഞു.

ജീവനക്കാരാകെ സ്മാർട്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു.  ജോലിക്ക് ഹാജരാകേണ്ടവർ കൃത്യസമയത്ത് എത്തിയിരിക്കണം. മനപ്പൂർവം ഫയൽ താമസിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനം പൂർണമായും മാറണം. ഇതിലൊക്കെ പുരോഗതിയുണ്ടായിട്ടുണ്ട്. ഇതിന്റെ പൂർണമായ അന്ത്യമാണ് ആ ആവവശ്യം. ചില ഓഫീസുകൾ കേന്ദ്രീകരിച്ച് നാടിനെ ബുദ്ധിമുട്ടിലാക്കുന്ന പ്രവർത്തികൾ നടക്കുന്നുണ്ട്. ഒറ്റപ്പെടതാണെങ്കfലും അവസാനിപ്പിക്കേണ്ടതുണ്ട് എന്നതിലാണ് ഇക്കാര്യം പ്രധാനമാകുന്നത്.

രണ്ടാം പിണറായി സർക്കാർ അധികാലത്തിൽ ഏറ്റ ശേഷം ഉദ്യോഗസ്ഥരെ ആദ്യമായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  കൊവിഡ് മാറുന്നതോടെ ബയോ മെട്രിക് സംവിധാനം നി‍ർബന്ധമാക്കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.ജനങ്ങളോട് ആർദ്രതയോടെ വേണം ഇടപെടാൻ, ജീവനക്കാർ തമ്മിലുള്ള പെരുമാറ്റത്തിലും പ്രശ്നങ്ങളുണ്ട്. ഇത് അനഭിഷണീയമായ പ്രവണതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഫയൽ നീക്കത്തിൽ നൂലാമാലകൾ തുടരുന്നുണ്ട്. ഫയൽ നീക്കത്തിന്‍റെ കാര്യത്തിൽ മാറ്റം കൊണ്ടുവരും. ഫയൽ തട്ടിക്കളിക്കുന്നത് ഒഴിവാക്കും. മൂന്നിൽ കൂടുതൽ തട്ടുകൾ ആവശ്യമില്ല. സ്ഥലമാറ്റത്തിലും സ്ഥാനക്കയറ്റത്തിലും കർക്കശമായ രീതിയിൽ മാനദണ്ഡം പാലിക്കും. ഫയൽ തീർപ്പാക്കുന്നതിൽ ഏറ്റവും കുറ‌‌‌ഞ്ഞ സമയപരിധിയാണ് ആവശ്യം. പണം വാങ്ങുന്നത് മാത്രമല്ല അഴിമതിയെന്നും പാരിതോഷികങ്ങൾ കൈപ്പറ്റുന്നതും അഴിമതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!