പ്രതീക്ഷയുടെ അധ്യയന വർഷത്തിലേക്ക് കുരുന്നുകൾ, ഓൺലൈൻ ക്ലാസ് ഘട്ടം ഘട്ടമായെന്ന് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jun 1, 2021, 9:22 AM IST
Highlights

മാസങ്ങളായി വീട്ടിൽ തന്നെ കഴിയുന്ന കുട്ടികൾക്ക് മാനസികോല്ലാസത്തിന് ടെലിവിഷനിലൂടെ തന്നെ ക്ലാസുകൾ നൽകുമെന്നും ഇക്കുറി സംഗീതം, കായികം, ചിത്രകല എന്നിവയ്ക്കുള്ള ക്ലാസുകൾ കൂടി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

തിരുവനന്തപുരം: പ്രതീക്ഷയോട് കുരുന്നുകൾ പുതിയ അധ്യയന വർഷത്തിലേക്ക്. പ്രവേശനോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കുട്ടികൾ സ്‌കൂളിൽ എത്തുന്ന കാലം വിദൂരമാവില്ലെന്ന പ്രതീക്ഷ മുഖ്യമന്ത്രി പങ്കുവെച്ചു. ഇത്തവണ അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ ഓൺലൈൻ ക്ലാസ് സൌകര്യമൊരുക്കുമെന്നും ഘട്ടം ഘട്ടമായി ഇത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാസങ്ങളായി വീട്ടിൽ തന്നെ കഴിയുന്ന കുട്ടികൾക്ക് മാനസികോല്ലാസത്തിന് ടെലിവിഷനിലൂടെ തന്നെ ക്ലാസുകൾ നൽകുമെന്നും ഇക്കുറി സംഗീതം, കായികം, ചിത്രകല എന്നിവയ്ക്കുള്ള ക്ലാസുകൾ കൂടി ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കുരുന്നുകളാണ് നാളെയുടെ ലോകത്തെ രൂപപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം കേരളത്തിൽ ഡിജിറ്റൽ മാധ്യമത്തിലൂടെ കൂട്ടുകൾക്ക് വിദ്യാഭ്യാസം നൽകി. ഇക്കുറിയും ഉത്തരവാദിത്യ ബോധത്തോടെ ക്ലാസുകൾ നൽകും. കഴിഞ്ഞ അധ്യയന വർഷം ഡിജിറ്റൽ ഡിവൈഡ് എന്ന പ്രശ്നം ബഹുജന പിന്തുണയോടെ അതിജീവിച്ചു. ഡിജിറ്റൽ പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങളില്ലായിരുന്ന 2.5 ല ക്ഷത്തോളം കുട്ടികൾക്ക് ഇത് എത്തിക്കാനായി. കേരളം ഒറ്റക്കെട്ടായി നിന്നാണ് പരിഹാരമുണ്ടാക്കിയത്. 

ഇത്തവണ ഒരു പടി കൂടി കടന്ന് സ്വന്തം അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ സൌകര്യമരുക്കും. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുക. മാസങ്ങളായി വീട്ടിൽ തന്നെ കഴിയുന്ന കുട്ടികൾക്ക് ഇത് മാനസിക പ്രയാസങ്ങളുണ്ടാക്കും. ലോകം മുഴുവൻ ഇങ്ങനെയാണെന്ന് അവർക്ക് പറഞ്ഞു കൊടുക്കണം. വീണ്ടും സ്കൂളുകളിലേക്ക് എത്തുന്ന കാലം വിദൂരമല്ലെന്നും മുഖ്യമന്ത്രി കുരുന്നുകളോട് പറഞ്ഞു. 

എങ്ങനെ കുട്ടികളെ ക്ലാസുകളിൽ നേരിട്ട് എത്തിക്കാൻ കഴിയും എന്നത് സർക്കാർ പഠിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി
വി ശിവൻകുട്ടി അറിയിച്ചു. സർക്കാർ ഒപ്പമുണ്ട്..സ്‌പെഷൽ സ്‌കൂൾ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി അറിയിച്ചു. 
 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!