കോഴിക്കോട് - വയനാട് തുരങ്കപാതയുടെ ഔപചാരിക നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

By Web TeamFirst Published Oct 5, 2020, 1:36 PM IST
Highlights

വയനാട് ചുരത്തിലെ കാലങ്ങളായുളള ഗതാഗത പ്രശ്നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന തുരങ്കപാതയുടെ ഔപചാരിക നിര്‍മാണോദ്ഘാടനമാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. 

താമരശ്ശേരി: താമരശേരി ചുരത്തിനു ബദലായി വയനാട്ടിലേക്ക് നിര്‍മിക്കുന്ന തുരങ്കപാതയുടെ ഔപചാരിക നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മൂന്നു വര്‍ഷത്തിനകം തുരങ്കത്തിൻ്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 900 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന തുരങ്ക പാത യാഥാര്‍ത്ഥ്യമാകുന്നതോടെ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

വയനാട് ചുരത്തിലെ കാലങ്ങളായുളള ഗതാഗത പ്രശ്നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന തുരങ്കപാതയുടെ ഔപചാരിക നിര്‍മാണോദ്ഘാടനമാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. പരിസ്ഥിതി അനുമതിയോ പദ്ധതി റിപ്പോര്‍ട്ടോ ആയിട്ടില്ലെങ്കിലും പദ്ധതി സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന പദ്ധതികളില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മൂന്നുമാസത്തിനകം പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി പരിസ്ഥിതി അനുമതിക്കായി കേന്ദ്ര സർക്കാരിന് സമര്‍പ്പിക്കാനാണ് സംസ്ഥാനത്തിെന്റെ ശ്രമം.

തുരങ്കപാതയ്ക്കായി കിഫ്ബി 658 കോടി രൂപ ഇതിനോടകം വകയിരുത്തിയിട്ടുണ്ട്. എട്ടു കിലോമീറ്റർ നീളമുള്ള തുരങ്കപാതയിൽ 6.8 കിലോമീറ്റർ തുരങ്കം ആണ് നിർമ്മിക്കേണ്ടത്  ഇതിനായി  കൂടുതൽ തുക ആവശ്യമെങ്കിൽ അനുവദിക്കുെമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവമ്പാടിയിൽ നടന്ന ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍, താമരശേരി ബിഷപ്പ് റമജിയോസ് ഇഞ്ചനാനായിയില്‍, ജോര്‍ജ്ജ് എം തോമസ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.
 

click me!