വേടന്‍റെ അറസ്റ്റ് വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി; 'ലഹരിയുടെ കാര്യത്തിൽ പിന്നാക്കവും മുന്നാക്കവുമില്ല'

Published : Apr 30, 2025, 07:47 PM ISTUpdated : Apr 30, 2025, 07:49 PM IST
വേടന്‍റെ അറസ്റ്റ് വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി; 'ലഹരിയുടെ കാര്യത്തിൽ പിന്നാക്കവും മുന്നാക്കവുമില്ല'

Synopsis

ലഹരി കേസിലും പുലിപ്പല്ല് കേസിലും റാപ്പര്‍ വേടനെതിരായ നിയമനടപടിയിലും തുടര്‍ന്നുള്ള രാഷ്ട്രീയ വിവാദങ്ങളിലും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.  ലഹരിക്കേസുകളിൽ പിന്നാക്കമെന്നോ മുന്നാക്കമെന്നോയില്ലെന്നും നടപടി തുടരുമെന്നും പിണറായി വിജയൻ പറഞ്ഞു.

തിരുവനന്തപുരം: ലഹരി കേസിലും പുലിപ്പല്ല് കേസിലും റാപ്പര്‍ വേടനെതിരായ നിയമനടപടിയിലും തുടര്‍ന്നുള്ള രാഷ്ട്രീയ വിവാദങ്ങളിലും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കേസുകളിൽ പിന്നാക്കമെന്നോ മുന്നാക്കമെന്നോയില്ലെന്നും ലഹരിക്കെതിരായ നടപടിയുടെ ഭാഗമാണെന്നും അത് അതുപോലെ തന്നെ ശക്തമായി തുടരുമെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം, പുലിനഖം പോലുള്ള വിഷയങ്ങള്‍ അവധാനതയോടെ കൈകാര്യം ചെയ്യണമെന്നും വേടന്‍റെ പുല്ലിപ്പല്ല് കേസിനെ സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുലിനഖം പോലുള്ള കാര്യങ്ങള്‍ അവധാനപൂര്‍വം കൈകാര്യം ചെയ്യേണ്ടതാണ്. സ്വാഭാവികമായും അത് അവദാനതയോടെ കൈകാര്യം ചെയ്യുമെന്നും പിണറായി വിജയൻ പറഞ്ഞു.

പികെ ശ്രീമതിയെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുപ്പിക്കാത്തത് സംബന്ധിച്ച വിവാദങ്ങളിലും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ മറുപടി നൽകി. പികെ ശ്രീമതി, എകെ ബാലൻ തുടങ്ങിവയര്‍ പ്രായപരിധി കണക്കിലെടുത്ത് ഒഴിവായതാണ്. പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ചയിൽ ശ്രീമതിക്ക് ഇളവ് തീരുമാനിച്ചു. ഇളവ് കേരളത്തിന്‍റെ ഭാഗമായിട്ടല്ല. കേന്ദ്ര ക്വാട്ടയിൽ ആണ് ഇളവ്. സാധാരണ ഗതിയിൽ ശ്രീമതിയുടെ പ്രവര്‍ത്തനം കേന്ദ്രത്തിലാണ്. സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാം. എല്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും പങ്കെടുക്കാനാകില്ല. ഇവിടെ അവര്‍ക്ക് ചുമതലയില്ല. സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായുള്ള സെക്രട്ടേറിയറ്റിലും പങ്കെടുക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പഹൽഗാം ആക്രമണം മനുഷ്യരാശിയോടുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി; 'കശ്മീരിലെ ഭീകരർക്ക് തക്കതായ മറുപടി നൽകണം'

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദൂരെയെങ്ങോ ജോലിക്ക് പോയെന്ന് കരുതി അമ്മ കാത്തിരുന്നു; ഒരാഴ്‌ചയ്ക്ക് ശേഷം നാട്ടിലെ കവുങ്ങിൻതോപ്പിൽ മകൻ്റെ മൃതദേഹം കണ്ടെത്തി
കേന്ദ്രത്തിന്‍റെ ബ്ലൂ ഇക്കോണമി നയം; ആഴക്കടലിൽ മത്സ്യക്കൊള്ളയ്ക്ക് വഴിയൊരുങ്ങുന്നു, കേരളത്തിൽ മീൻ കിട്ടാതെയാകുമോ? ആശങ്ക!