
തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ദുഃഖകരമെന്ന് മുഖ്യമന്ത്രി. സാജന്‍റെ ഭാര്യ പരാതി തരുന്നതിന് മുമ്പ് നടപടി തുടങ്ങി. കുറ്റവാളികളെ രക്ഷിക്കാൻ ശ്രമം ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി. ഭരണപരമായ വീഴ്ച അന്വേഷിക്കുന്നുണ്ടെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രിയുടെ മറുപടി നല്‍കി.
സിപിഎമ്മിനെ ആക്രമിക്കാൻ പി ജയരാജനെ ഉപയോഗിക്കുന്നുവെന്നും ഇപ്പോള്‍ എം വി ഗോവിന്ദനെ വച്ചും പാര്‍ട്ടിയെ ആക്രമിക്കുന്നുവെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. നിയമസഭയുടെ പരിരക്ഷ വെച്ച് മാന്യമായി ജീവിക്കുന്നവരെ ആക്ഷേപിക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്തിനാണ് പ്രതിപക്ഷത്തിന് അസഹിഷ്ണുതയെന്നും മുഖ്യമന്ത്രി ചോദിച്ചു.
നഗരസഭ കൗൺസിൽ തീരുമാനങ്ങൾക്കെതിരായ അപ്പീൽ ഒരു മാസത്തിനുള്ളിൽ തീർപ്പാക്കുമെന്ന തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. കൊച്ചിയിലും കോഴിക്കോടും ട്രിബ്യൂണൽ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam