'രാഹുലിനെ എതിർത്താൽ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം, പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങൾ, പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ'

Published : Dec 05, 2025, 11:46 AM ISTUpdated : Dec 05, 2025, 12:35 PM IST
pinarayi viajan and rahul mamkootathil

Synopsis

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസുകളി‍ൽ പൊലീസ് നടപടികളെല്ലാം ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കണ്ണുവെട്ടിച്ച് ചിലർ രാഹുലിന് സംരക്ഷണം ഒരുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസുകളി‍ൽ പൊലീസ് നടപടികളെല്ലാം ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കണ്ണുവെട്ടിച്ച് ചിലർ രാഹുലിന് സംരക്ഷണമൊരുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുലിനെക്കുറിച്ച് പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണ്. ജയിലിൽ കിടന്ന എത്ര എംഎൽഎമാരെ കോൺ​ഗ്രസ് പുറത്താക്കിയെന്നും മുഖ്യമന്ത്രി ചോദിച്ചു. രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാളാണ്. രാ​ഹുൽ വിഷയത്തിൽ കോൺ​ഗ്രസിനെ കടന്നാക്രമിച്ചാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി, ഭാവിയുടെ വാ​ഗ്ദാനമായി രാഹുലിനെ അവതരിപ്പിച്ചു. രാഹുലിനെ എതിർത്താൽ വെട്ടുക്കിളിക്കൂട്ടം പോലെ സൈബർ ആക്രമണം നടക്കുന്നുവെന്നും മുഖ്യമന്ത്രി രൂക്ഷഭാഷയിൽ ചൂണ്ടിക്കാട്ടി. കൊച്ചിയിൽ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. 

രാഹുലിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. എവിടെയാണ് ഒളിപ്പിച്ചത് എന്ന് പറഞ്ഞാൽ പിടിക്കാമെന്നും രാഹുൽ ഒളിച്ചിരിക്കുന്നത് കോൺഗ്രസ് സംരക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽദോസ് കുന്നപ്പള്ളിയെയും വിന്സന്റിനെയും പരാമർശിച്ച മുഖ്യമന്ത്രി,അവർക്കെതിരെ എന്താണ് കോൺഗ്രസ് നടപടി എടുക്കാത്തതെന്നും ചോദിച്ചു. 

പിഎം ശ്രീ വിവാദവുമായി ബന്ധപ്പെട്ട് ജോണ്‍ ബ്രിട്ടാസിനെ പിന്തുണച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. എംപിമാര്‍ സര്‍ക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബ്രിട്ടാസ് മികച്ച ഇടപെടൽ ശേഷിയുള്ള എംപിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം പിണറായി സര്‍ക്കാരോ എന്ന് ചോദിച്ച മുഖ്യമന്ത്രി എല്ലാം ജനം തീരുമാനിക്കുമെന്നും മറുപടി നൽകി. തന്‍റെ കാര്യം തീരുമാനിക്കുക പാര്‍ട്ടിയാണ്. പത്മകുമാറിന്‍റെ വിഷയം കോടതിയുടെ പരിഗണനയിലാണ്. തെറ്റ് ചെയ്തവരെ സിപിഎം സംരക്ഷിക്കില്ല. 

വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍‌ക്കെതിരെയും മുഖ്യമന്ത്രി ആക്ഷേപമുന്നയിച്ചു. മുൻഗണന പട്ടിക സര്‍ക്കാര്‍ നൽകിയത്  സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ്. ആ നിര്‍ദേശം ഗവര്‍ണര്‍ ലംഘിക്കുന്നു. ജയകുമാറിനെ ദേവസ്വം പ്രസിഡന്‍റാക്കിയത് സര്‍ക്കാരിന്‍റെ തീരുമാനമാണ്. ബി അശോകിന്‍റെ ഹര്‍ജി അസാധാരണ നടപടിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജയകുമാര്‍ വിരമിച്ച ഉദ്യോഗസ്ഥനാണ്. സര്‍വീസിന്‍റെ ഭാഗമല്ല. മസാല ബോണ്ടിലെ കിഫ്ബിക്കെതിരായ ഇഡി നോട്ടീസ് പരിഹാസ്യമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് നോട്ടീസയച്ചിരിക്കുന്നത്. ആരോപണം രണ്ട് കയ്യുമുയര്‍ത്തി സ്വീകരിക്കും. കിഫ്ബി വഴി വികസനം ഞങ്ങള്‍ ചെയ്തതാണ്. എല്ലാം ചെയ്തത് ആര്‍ബിഐ അനുമതിയോടെയാണ്. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: പദ്മകുമാറിന്റെയും ഗോവർദ്ധന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
നേര്‍ച്ച കാണാനെത്തിയ യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി, ക്രൂരമായി മര്‍ദിച്ചു, യുവാവ് ആശുപത്രിയിൽ