മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്; കർദ്ദിനാൾ പങ്കെടുത്തു, യുഡിഎഫില്‍ നിന്ന് പിവി അബ്ദുൾ വഹാബ് മാത്രം

Published : Jan 03, 2024, 12:55 PM ISTUpdated : Jan 04, 2024, 03:10 PM IST
മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്;  കർദ്ദിനാൾ പങ്കെടുത്തു, യുഡിഎഫില്‍ നിന്ന് പിവി അബ്ദുൾ വഹാബ് മാത്രം

Synopsis

മാസ്ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ യുഡിഎഫില്‍ നിന്ന് പിവി അബ്ദുൾ വഹാബ് എം പി മാത്രമാണ് വിരുന്നില്‍ പങ്കെടുത്തത്. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്നില്‍ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് പങ്കെടുത്തു. മാസ്ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ യുഡിഎഫില്‍ നിന്ന് പിവി അബ്ദുൾ വഹാബ് എം പി മാത്രമാണ് വിരുന്നില്‍ പങ്കെടുത്തത്. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല.

സജി ചെറിയാൻ വിവാദ പരാമർശം തിരുത്തിയതിനെ തുടര്‍ന്നാണ് കെസിബിസി പ്രതിനിധികൾ വിരുന്നില്‍ പങ്കെടുക്കാൻ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവടക്കം കോൺഗ്രസ്, ബിജെപി നേതാക്കൾക്കും ക്ഷണമുണ്ടെങ്കിലും പിവി അബ്ദുൾ വഹാബ് എം പി മാത്രമാണ് വിരുന്നിൽ പങ്കെടുക്കാൻ എത്തിയത്. കഴിഞ്ഞ വർഷം 570 പേരായിരുന്നു വിരുന്നിൽ പങ്കെടുത്തത്. 9 ലക്ഷത്തി 24,160 രൂപയായിരുന്നു മുൻവർഷത്തെ വിരുന്നിന്റെ ചെലവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്