'സർക്കുലറിലെ ബിജെപി സീൽ നിസ്സാരമല്ല', തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പാലിക്കണമെന്ന് ആവശ്യപ്പെട്ട് സിഇഒയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

Published : Mar 26, 2026, 05:21 PM IST
PINARAYI VIJAYAN

Synopsis

കേന്ദ്ര ഭരണകക്ഷിയുടെ ഓഫീസ് സീൽ പതിച്ച സർക്കുലർ വിതരണം ചെയ്ത സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷവിമർശനം ഉന്നയിച്ചു. 

തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഓഫീസ് സീൽ പതിച്ച സർക്കുലർ മറ്റ് പാർട്ടികൾക്ക് വിതരണം ചെയ്ത സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ പ്രതികരിച്ചവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നതിനെ അപലപിച്ചുകൊണ്ട് മുഖ്യമന്ത്രി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ പൂർണ്ണമായ രാഷ്ട്രീയ നിഷ്പക്ഷത പ്രതിഫലിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ഓർമ്മിപ്പിച്ചു. വിമർശനം ജനാധിപത്യപരമായ അവകാശമാണെന്ന് പറഞ്ഞ അദ്ദേഹം, കമ്മീഷന്റെ വീഴ്ചയെ വിമർശിച്ചവർക്കെതിരെ പോലീസ് നോട്ടീസ് അയക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. വ്യക്തിപരമായ ആക്രമണമോ അപകീർത്തികരമോ അല്ലാത്ത വിമർശനങ്ങളെ അഭിപ്രായപ്രകടനങ്ങളായി കണ്ട് മാനിക്കണം. പൊലീസിനെക്കൊണ്ട് നോട്ടീസ് അയപ്പിക്കുന്നത് ശരിയായ നടപടിയല്ല.

ഒരു ഉദ്യോഗസ്ഥന് പറ്റിയ പിഴവ് എന്ന നിലയിൽ ഇതിനെ തള്ളിക്കളയാനാകില്ല. മുതിർന്ന ഉദ്യോഗസ്ഥർ പരിശോധിക്കാതെ ഇത്രയും പ്രധാനപ്പെട്ട രേഖകൾ പുറത്തുപോയത് ഗൗരവകരമാണ്. ഇത് വെറുമൊരു യാദൃശ്ചികമായ വീഴ്ചയായി കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ പോലെയുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യതയും ബഹുമാന്യതയും നിലനിൽക്കുന്നത് അവയുടെ നിഷ്പക്ഷമായ പ്രവർത്തനത്തിലാണ്. കമ്മീഷൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഓരോ നീക്കത്തിലും ഈ നിഷ്പക്ഷത ഉണ്ടാകണം. ഈ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സിഇഒ വ്യക്തമാക്കിയിട്ടുണ്ട്. ആ അന്വേഷണത്തിന്റെ കണ്ടെത്തലുകൾ രാഷ്ട്രീയ പാർട്ടികളെയും പൗരന്മാരെയും ബോധ്യപ്പെടുത്താൻ കമ്മീഷൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസ് സീൽ പതിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കമ്മീഷൻ ഓഫീസും ഭരണകക്ഷിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ് ഇതെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിലടക്കം വിമർശനം ഉന്നയിച്ചവർക്കെതിരെ പോലീസ് നടപടി തുടങ്ങിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിരാശയുടെ 2021; കോൺഗ്രസിന് ഒരു എംഎൽഎ പോലും ഇല്ലാതിരുന്നത് നാല് ജില്ലകളില്‍
നേമത്ത് രാജീവ് ചന്ദ്രശേഖരന്റെ അപരൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെന്ന് ബിജെപി, ശിവൻകുട്ടിയുടെ വിമതനോയെന്നും ചോദ്യം