'എനിക്ക് ഉത്തരം പറയാൻ വേറെയാരുടേയും സഹായം വേണ്ട': പിആർ ആരോപണത്തിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Published : May 19, 2020, 06:11 PM ISTUpdated : May 19, 2020, 06:19 PM IST
'എനിക്ക് ഉത്തരം പറയാൻ വേറെയാരുടേയും സഹായം വേണ്ട': പിആർ ആരോപണത്തിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Synopsis

നിങ്ങൾ കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി നടക്കുന്നൂ, ഞാനും കുറച്ചു കാലമായി ഈ കൈലും കുത്തി ഇവിടെ നിൽക്കുന്നുണ്ട്.

തിരുവനന്തപുരം: തൻ്റെ വാർത്താസമ്മേളനങ്ങൾക്ക് പിന്നിൽ പിആർ ഏജൻസിയുടെ ഇടപെടലുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ ഈ നാടിനറിയാമെന്നും മാധ്യമപ്രവർത്തകരെ ആദ്യമായി കാണുന്നയാളല്ല താനെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനത്തിന് ശേഷം നടക്കുന്ന പ്രതിദിന വാർത്താസമ്മേളനത്തിനിടെയാണ് പിആർ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മുഖ്യമന്ത്രി മറുപടി നൽകിയത്. 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

നിങ്ങൾ (മാധ്യമപ്രവർത്തകർ) കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി നടക്കുന്നൂ, ഞാനും കുറച്ചു കാലമായി ഈ കൈലും കുത്തി ഇവിടെ നിൽക്കുന്നുണ്ട്. നമ്മൾ തമ്മിൽ ഇതാദ്യമായി കാണുകയല്ല. കുറേ കാലമായി കാണുന്നുണ്ട്. നമ്മൾ തമ്മിൽ സംസാരിക്കുമ്പോൾ ഞാൻ പറയുന്ന കാര്യങ്ങളിൽ മറ്റാരുടെയെങ്കിലും ഉപദേശം തേടുന്ന ശീലം എനിക്കുണ്ടെന്ന് സാമന്യബുദ്ധിയുള്ളവരാരും പറയില്ല. 

നിങ്ങളെന്നോട് ഒരുപാട് ചോദ്യം ചോദിക്കുന്നില്ലേ ? ഞാൻ ഹെഡ് ഫോണോ മറ്റോ വച്ച് പിആർ ഏജൻസിക്കാരോട് ചോദിക്കാറുണ്ടോ. നിങ്ങളുടെ കൈയിൽ അത്തരം ഉപകരണങ്ങൾ കാണാറുണ്ട്. എൻ്റെ ചെവിയിൽ അങ്ങനെ വല്ലതും കണ്ടിട്ടുണ്ടോ. ഞാൻ ഫ്രീയായി നിൽക്കുന്നു. നിങ്ങൾ ഫ്രീയായി ചോദിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറയുന്നില്ലേ.. ? ഏതെങ്കിലും ചോദ്യത്തിന് ഞാനുത്തരം പറയാതിരുന്നിട്ടുണ്ടോ?  ഏതെങ്കിലും പിആർ എജൻസിയുടെ മറുപടി കാത്തു നിൽക്കുകയാണോ ഞാൻ. എന്നെ ഈ നാടിനറിയില്ലേ...? 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണ്', പ്രഖ്യാപനവുമായി റോബിൻ രാധാകൃഷ്ണൻ, വര്‍ക്കലയിൽ താൽപര്യം, മോദി പ്രചോദനമെന്നും പ്രതികരണം
മരുമകനായതുകൊണ്ടാണോ റിയാസ് പിഡബ്ല്യുഡി മന്ത്രിയായത്? ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രിയെ ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കലെന്ന് എംവി ഗോവിന്ദൻ