സപ്ലൈകോയില്‍ സാധനങ്ങൾ ഇല്ലെന്നത് കുപ്രചരണം,നിക്ഷിപ്‌ത താത്പര്യക്കാരുടെ കൊണ്ടുപിടിച്ച ശ്രമമെന്ന് മുഖ്യമന്ത്രി

Published : Aug 18, 2023, 04:59 PM IST
സപ്ലൈകോയില്‍ സാധനങ്ങൾ ഇല്ലെന്നത് കുപ്രചരണം,നിക്ഷിപ്‌ത താത്പര്യക്കാരുടെ കൊണ്ടുപിടിച്ച ശ്രമമെന്ന് മുഖ്യമന്ത്രി

Synopsis

സപ്ലൈകോ  ജനോപകാരപ്രദമായി  പ്രവർത്തിക്കുന്നു.എന്നാൽ മറിച്ചുള്ള പ്രചാരണം ചിലരുടെ ആവശ്യം.ഒന്നും നടക്കുന്നില്ല എന്ന് വരുത്തിത്തീർക്കുന്നു

തിരുവനന്തപുരം: സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്ന ആക്ഷേപം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.തിരുവനന്തപുരത്ത് ഓണം ഫെയര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിലുള്ളത് ഫലപ്രദമായ പൊതുവിതരണ സംവിധാനമാണ്.സപ്ലൈകോ  ജനോപകാരപ്രദമായി പ്രവർത്തിക്കുന്നു.എന്നാൽ മറിച്ചുള്ള പ്രചാരണം ചിലരുടെ ആവശ്യം.ഒന്നും നടക്കുന്നില്ല എന്ന് വരുത്തിത്തീർക്കുന്നത് നിക്ഷിപ്‌ത താത്പര്യക്കാരാണ് .അതിന് കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു.അവമതിപ്പ് ഉണ്ടാക്കാൻ കുപ്രചരണം നടത്തുന്നു.അതിന്‍റെ  ഭാഗമായാണ് സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലെന്ന് വരുത്തിത്തീർക്കുന്നത്.അപൂർവ ഘട്ടങ്ങളിൽ ചില സാധനങ്ങൾ ചിലയിടങ്ങളിൽ കിട്ടാതെ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു

എൽഡിഎഫ് സർക്കാരാണ് ഭരിക്കുന്നത്, എൽഡിഎഫിന് ഇത്തരം കാര്യങ്ങളിൽ പ്രതിജഞാബദ്ധമായ നിലപാടുണ്ട്.ഈ നിലയിലേക്ക് സപ്ലൈകോയെ ഉയർത്താൻ സർക്കാരിനായി.കൂടുതൽ ആളുകളെ സപ്ലൈകോയിലേക്ക് ആകർഷിക്കാനായി.സാധാരണ ജനങ്ങൾ കൂടുതലായി സപ്ലൈകോയെ ആശ്രയിക്കുന്നു.ആവശ്യം ഉയരുന്നതിന് അനുസരിച്ച് വിതരണം ഉറപ്പാക്കാനാണ് സർക്കാരിന്‍റെ  ശ്രമം.ഓണ ഫെയറുകളിൽ ആധുനിക സൂപ്പർമാർക്കറ്റുകളോട് കിടപിടിക്കുന്ന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.250 കോടി രൂപയുടെ ആവശ്യസാധങ്ങൾ ആണ് ഓണക്കാലത്ത് സംഭരിക്കുന്നത്.ഓണം നല്ലരീതിയിൽ ആഘോഷിക്കാൻ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

പൊതുവിപണിയേക്കാൾ 5 രൂപ വില കുറവിൽ അഞ്ച് ഉൽപന്നങ്ങൾ, ഓഗസ്റ്റ് 18 മുതൽ 28 വരെ സപ്ലൈക്കോ ഓണം ഫെയർ

സപ്ലൈകോ തുറക്കാൻ വൈകി, മന്ത്രി നേരിട്ടെത്തിയപ്പോൾ കണ്ടത് ക്യൂ നിൽക്കുന്ന ആളുകളെ, ഉദ്യോഗസ്ഥർക്ക് ശകാരം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി, അനുനയിപ്പിച്ച് നാട്ടുകാരും അഗ്നിരക്ഷാസേനയും
കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും; പരാതി ഉന്നയിക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി