'കേരളത്തിന്റെ മനസ് എൽഡിഎഫിനൊപ്പം, സിപിഎം-ബിജെപി ഡീൽ ആരോപണം കോൺ​ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം'; ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി

Published : Apr 07, 2026, 11:51 AM ISTUpdated : Apr 07, 2026, 12:25 PM IST
pinarayi vijayan

Synopsis

സിപിഎം ബിജെപി ഡീൽ ആരോപണം കോൺ​ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിമർശിച്ചു.

കണ്ണൂർ: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മനസ് എൽഡിഎഫിനൊപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സിപിഎം ബിജെപി ഡീൽ ആരോപണം കോൺ​ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിമർശിച്ചു. ബിജെപിക്ക് ആളെ സപ്ലൈ ചെയ്യുന്ന വിഭാഗമായി കോണ്‍ഗ്രസ് മാറി. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ മക്കള്‍ ഇപ്പോള്‍ എവിടെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. 2016ൽ നേമത്ത് ഒ രാജഗോപാലിനെ ജയിപ്പിച്ചതും കോണ്‍ഗ്രസാണ്. തൃശ്ശൂരിൽ എണ്‍പതിനായിരത്തോളം വോട്ട് പോയി. ഡീൽ സിപിഎമ്മിന് അണിയാൻ പറ്റിയ കുപ്പായമല്ലെന്നും പിണറായി പറഞ്ഞു. പ്രളയം മനുഷ്യനിര്‍മിതമല്ലെന്ന് വിദഗ്ധര്‍ തന്നെ പറഞ്ഞു. മറ്റെല്ലാം ദുരാരോപണങ്ങള്‍ മാത്രമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമര്‍ശത്തിന് ‘ഡാഷ് മോനേ, രേവന്താ മറുപടി വരുന്നുണ്ട്’ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോള്‍ ഒരു മര്യാദ വേണമെന്നും പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു. പിണറായിക്കെതിരെ ‘നീ പോ മോനെ വിജയ’ പരാമര്‍ശം രേവന്ത് റെഡ്ഡി നടത്തിയിരുന്നു. 

.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ ഡാഷ് മോൻ പരാമര്‍ശത്തിൽ മറുപടിയുമായി വിഡി സതീശൻ; 'ഒന്നുകൂടെ ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ഡാഷും കൂടി പൂരിപ്പിച്ചേനേ'
കാലവർഷ പ്രവചനവുമായി സ്കൈമെറ്റ്; ഇത്തവണ മഴ എങ്ങനെയുണ്ടാകുമെന്ന് ആദ്യ സൂചന