
തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. താൻ വിമർശനത്തിന് അതീതനല്ല. തനിക്കെതിരായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. വിമർശകരുടെ ഭാഷ കാര്യമാക്കുന്നില്ലെന്നും അത് പൊതുസമൂഹം വിലയിരുത്തട്ടെയെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി വി ഡി സതീശനെ കടന്നാക്രമിച്ച് എ പി സുന്നി വിഭാഗം. സിറാജ് പത്രത്തിലാണ് എസ്‍വൈഎസ് നേതാവ് റഹ്മത്തുള്ള സഖാഫി എളമരത്തിൻ്റെ ലേഖനം. ഭരണാധികാരികൾ അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കേണ്ടിയിരുന്നു. ഭരണാധികാരികളുടെ വിമര്‍ശന ശൈലി കാന്തപുരത്തിന്‍റെ കോലം കത്തിക്കലിലേക്ക് വരെ എത്തിച്ചെന്നും മുഖ്യമന്ത്രിയുടെ പേര് പറയാതെ എസ്‍വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം വിമര്‍ശിക്കുന്നു. ഭരണാധികാരികളുടെ വിമർശന ശൈലി കാന്തപുരത്തിൻ്റെ കോലം കത്തിക്കലിലേക്ക് വരെ എത്തിച്ചുവെന്നും ലേഖനത്തിൽ പറയുന്നു. വിഷയത്തിൽ പിണറായിയും കെ സി വേണുഗോപാലും, തിരുവഞ്ചൂരും കൈക്കൊട്ട നിലപാടിനെയും ലേഖനം പ്രശംസിക്കുന്നുണ്ട്. ഇന്നലെ കാന്തപുരത്തെ വിമര്‍ശിച്ച സിപിഎം നേതാക്കളെ കടന്നാക്രമിച്ചും റഹ്മത്തുള്ള സഖാഫി എളമരം സിറാജിൽ ലേഖനം എഴുതിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam