സിൽവർ ലൈനിന് ബദൽ; കേരളത്തിൽ പുതിയ അതിവേഗ പാതയ്ക്കായി ചർച്ച; മുഖ്യമന്ത്രി - ഇ ശ്രീധരൻ കൂടിക്കാഴ്ച ഇന്ന് വൈകിട്ട്

Published : May 29, 2026, 12:58 PM IST
VD Satheesan E Sreedharan

Synopsis

പുതുതായി അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ, എൽഡിഎഫിന്റെ സിൽവർ ലൈൻ പദ്ധതിക്ക് പകരം പുതിയ അതിവേഗ റെയിൽ പാത നടപ്പാക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ, മെട്രോമാൻ ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി ബദൽ പാതയെക്കുറിച്ച് ചർച്ച ചെയ്യും.

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് വർഷം അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം അതിവേഗ റെയിൽ പാത നടപ്പാക്കാൻ ഒരുങ്ങുകയാണ് പുതുതായി അധികാരത്തിലെത്തിയ വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ. കേരളത്തിൻ്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള റെയിൽപാതയാണ് ലക്ഷ്യമിടുന്നത്. സിൽവർ ലൈനിന് പകരം മറ്റൊരു അതിവേഗ പാതയാണ് യുഡിഎഫ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഇ ശ്രീധരനുമായി ഇന്ന് മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. തിരുവനന്തപുരത്ത് വച്ച് വൈകിട്ടാണ് വിഡി സതീശൻ, ഇ ശ്രീധരനെ നേരിൽ കാണുന്നത്. ഈ യോഗത്തിൽ നേരത്തെ ഇ ശ്രീധരൻ മുന്നോട്ടുവച്ച ബദൽപാത ചർച്ചയാകുമെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സി. സദാനന്ദൻ്റെ രാജ്യസഭാ നാമനിർദേശം റദ്ദാക്കണം': പൊതുതാൽപര്യ ഹർജി ദില്ലി ഹൈക്കോടതി തള്ളി
കന്റോൺമെന്റ് ഹൗസിലേക്ക് മാറാത്തതെന്താണെന്ന ചോദ്യത്തിന് പിണറായിയുടെ മറുപടി; 'ആദ്യം അവിടെയുള്ളയാൾ താമസം മാറട്ടേ, എന്നാലല്ലേ എനിക്ക് മാറാനാകൂ...'