
തിരുവനന്തപുരം: സർവീസ് സമയത്ത് കെഎസ്ആർടിസി ബസുകളുടെ യാത്ര മുടങ്ങുന്നത് ഒഴിവാക്കാനുള്ള നിർദ്ദേശം നൽകി സിഎംഡി ബിജു പ്രഭാകരൻ. ബ്രേക്ക് ഡൗൺ അല്ലെങ്കിൽ അപകടം മൂലം, തുടർ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള നിർദ്ദേശം നൽകിയതായി ബിജുപ്രഭാകര്‍ അറിയിച്ചു.
കെഎസ്ആർടിസി ബസിനോട് യാത്രക്കാർക്കുള്ള വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉടൻ തന്നെ പകരം യാത്രാ സൗകര്യം ഒരുക്കും. ഒരു കാരണവശാലും ഇനി മുതൽ അപകടമോ, ബ്രേക്ക് ഡൗൺ കാരണമോ യാത്രക്കാരെ പരമാവധി 30 മിനിറ്റിൽ കൂടുതൽ വഴിയിൽ നിർത്തില്ല. ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തിൽ ഉടൻ തന്നെ പകരം സംവിധാനം ഏർപ്പെടുത്തി യാത്ര ഉറപ്പാക്കുമെന്നും ബിജു പ്രഭാകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam